Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമൂന്ന്​ വർഷത്തിന്​...

മൂന്ന്​ വർഷത്തിന്​ ശേഷം എക്​സ്​ 4ൽ മാറ്റങ്ങളുമായി ബി.എം.ഡബ്​ളിയു

text_fields
bookmark_border
bmw
cancel

പുറത്തിറങ്ങി മൂന്ന്​ വർഷത്തിന്​ ശേഷം എക്​സ്​ 4ൽ മാറ്റങ്ങളുമായി ബി.എം.ഡബ്​ളിയു. ജനീവ മോ​േട്ടാർ ഷോയിലായിരിക്കും കാറി​​െൻറ പരിഷ്​കരിച്ച പതിപ്പ്​ കമ്പനി വിപണിയിലെത്തിക്കുക. എക്​സ്​ 6ന്​ സമാനമായി കൂപേ രൂപത്തിലുള്ള റൂഫ്​ലൈനോട്​ കൂടിയാണ്​ എക്​സ്​ 4 വിപണിയിലെത്തുക. ഒരു തനി എസ്​.യു.വിക്ക്​ വേണ്ട ഘടകങ്ങളെല്ലാം കമ്പനി കാറിൽ സമന്വയിപ്പിച്ചിട്ടുണ്ട്​.

മുൻ മോഡലുകൾക്ക്​ സമാനമാണ്​ എക്​സ്​ 4​​െൻറ മുൻവശം. പുതിയ എയർവ​െൻറ്​, ഫോഗ്​ ലാമ്പ്​ എന്നിവയാണ്​ മുൻവശത്തെ എടുത്ത്​ പറയത്തക്ക മാറ്റം. ഡ്യൂവൽ എൽ.ഇ.ഡി ഹെഡ്​ലൈറ്റും ബി.എം.ഡബ്​ളിയുവി​​െൻറ തനത്​ കിഡ്​നി ​ഗ്രില്ലും കാറിന്​ ഭംഗി കൂട്ടുന്നു.

മുൻ മോഡലുമായി താരത്മ്യം ചെയ്യു​േമ്പാൾ ഭാരം 50 കിലോ കുറവാണെന്നാണ്​ ബി.എം.ഡബ്​ളിയുവി​​െൻറ അവകാശവാദം. നീളവും വീതിയും കൂടുതലാണ്​. 12 ഇഞ്ച്​ ഇൻസ്​ട്രു​​മെ​േൻറഷൻ ക്ലസ്​റ്ററാണ്​ നൽകിയിരിക്കുന്നത്​. ശബ്​ദം തിരിച്ചറിയാനുള്ള സംവിധാനം, കാലാവസ്ഥ നിയന്ത്രണം സംവിധാനം, 10.25 ഇഞ്ച്​ ഡിസ്​പ്ലേ എന്നിവയെല്ലാമാണ്​ ഇൻറീരിയറിലെ പ്രധാന പ്രത്യേകതകൾ.

184 ബി.എച്ച്​.പി മുതൽ 360 ബി.എച്ച്​.പി പവർ വരെ എൻജിനിൽ നിന്ന്​ പ്രതീക്ഷിക്കാം. എട്ട്​ സ്​പീഡ്​ ഗിയർബോക്​സാണ്​ നൽകിയിരിക്കുന്നത്​. രണ്ട്​ വേരിയൻറുകളിൽ കാർ വിപണിയിലെത്തും 360 ബി.എച്ച്​.പി കരുത്തും 560 എൻ.എം ടോർക്കുമേകുന്നതാണ്​ ഒരു വേരിയൻറ്​. 362 ബി.എച്ച്​.പി കരുത്തിൽ 680 എൻ.എം ടോർക്കും നൽകുന്നതാണ്​ മറ്റൊരു വേരിയൻറ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bmwautomobilemalayalam newsX4Geniva Motor show
News Summary - Revealed: 2018 BMW X4-Hotwheels
Next Story