അതിശയിപ്പിക്കും ബി.എം.ഡബ്ളിയുവിെൻറ ഇൗ റെക്കോർഡ് പ്രകടനം-Video
text_fieldsകാറുകളിൽ ജർമ്മൻ സാേങ്കതിക വിദ്യക്ക് പകരംവെക്കാൻ മറ്റൊന്നും തന്നെ ഉണ്ടായിട്ടില്ല. ജർമ്മൻ വാഹന നിർമാതാക്കളിൽ സാേങ്കതികത കൊണ്ടും ഡിസൈൻ മികവിനാലും ആരാധകരുടെ മനംകവർന്ന കാറുകളാണ് ബി.എം.ഡബ്ളിയുവിേൻറത്. ഇപ്പോൾ ഗിന്നസ് ബുക്ക് റെക്കോർഡും സ്വന്തമാക്കി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ് ബി.എം.ഡബ്ളിയു. തുടർച്ചയായി എട്ട് മണിക്കൂർ ഡ്രിഫ്റ്റ് ചെയ്ത് 374 കിലോ മീറ്റർ പിന്നിട്ട ബി.എം.ഡബ്ളിയു എം.5െൻറ പ്രകടനം രണ്ട് ഗിന്നസ് ബുക്ക് റെക്കോർഡുകളാണ് സ്വന്തമാക്കിയത്.
ബി.എം.ഡബ്ളിയുവിെൻറ ഇൻസ്ട്രക്ടർ ജോൺ ഷ്വാട്സാണ് റെക്കോർഡ് പ്രകടനത്തിലേക്ക് കാറോടിച്ചത്. ജോണിെൻറ 81.6 കിലോ മീറ്ററിെൻറ പഴയ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. കാർ നിർത്താതെ സമാന്തരമായി മറ്റൊരു വാഹനത്തിെൻറ സഹായത്തോടെ അഞ്ച് തവണ ഇന്ധനം നിറച്ചായിരുന്നു ബി.എം.ഡബ്ളിയുവിെൻറ പ്രകടനം. ഡ്രിഫ്റ്റിങ്ങിനായി പ്രത്യേകം ഘടപ്പിച്ച ഇന്ധന ടാങ്കിൽ 50 സെക്കൻഡിൽ 68 ലിറ്റർ ഇന്ധനം നിറക്കാൻ സാധിക്കും.
ഏറ്റവും കൂടുതൽ സമയം ഡ്രിഫ്റ്റ് ചെയ്ത കാറെന്ന റെക്കോർഡിനൊപ്പം മറ്റൊരു നാഴികകല്ലുകൂടി ബി.എം.ഡബ്ളിയു ഇൗ സൂപ്പർ പ്രകടനത്തിലൂടെ മറികടന്നു. വെള്ളമുള്ള പ്രതലത്തിൽ സമാന്തരമായി രണ്ട് കാറുകൾ ഡ്രിഫ്റ്റ് ചെയ്തതിനുള്ള റെക്കോർഡും കൂടിയാണ് ബി.എം.ഡബ്ളിയു കരസ്ഥമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.