ലാന്‍ഡ് ക്രൂയിസര്‍ 70ക്ക് 30 വയസ്സ്
text_fieldsഗള്‍ഫ് ബൂം കൊണ്ട് കേരളത്തിന് അനവധി നേട്ടങ്ങളുണ്ടായിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിച്ചു, ജീവിത നിലവാരം ഉയര്‍ന്നു, വര്‍ഗീയത കുറഞ്ഞു (സാമ്പത്തിക ഭദ്രതയുള്ളവര്‍ വിദ്വേഷക, വിധ്വംസക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ മടിക്കും. കാരണം നഷ്ടം കൂടുതല്‍ അവര്‍ക്കാകും).പിന്നെ നേട്ടമുണ്ടാക്കിയത് വന്‍കിട കമ്പനികളാണ്. വമ്പന്‍ ബ്രാന്‍ഡുകള്‍ ഗള്‍ഫ് വഴിയാണ് നമുക്ക് പരിചിതമായത്. വാഹന നിര്‍മാതാക്കളില്‍ ഗള്‍ഫ് ബൂം ഏറെ നേട്ടമുണ്ടാക്കിക്കൊടുത്തത് ടൊയോട്ടക്കാണ്. മലയാളി വിമാനം കയറി ഗള്‍ഫിലത്തെിയപ്പോള്‍ അറബികള്‍ കൂറ്റന്‍ പെട്ടിക്കാറുകളില്‍ കറങ്ങുന്നു. റോഡിലും മണലിലും കുതിച്ച് പായുന്ന ഇവനെ ടൊയോട്ടയെന്നാണ് മല്ലുവിന് ആദ്യം മനസ്സിലായത്. പിന്നെ ഗള്‍ഫ് സ്വന്തം നാടായാപ്പോള്‍ ഇവനെ ഓടിക്കാന്‍ കിട്ടിത്തുടങ്ങി. കൂടുതല്‍ അടുത്തറിഞ്ഞപ്പോഴാണ് ഈ കാളക്കൂറ്റന്‍െറ പേര് ‘ലാന്‍ഡ് ക്രൂയ്സറാണെന്ന് മനസ്സിലായത്. ഏത് ഹമ്മറും ബെന്‍സ് ജി വാഗനും നിസാന്‍ പട്രോളും വന്നാലും അറബിക്കിന്നും പ്രിയം ലാന്‍ഡ് ക്രൂയ്സറിനോട് തന്നെ. നാട്ടിലത്തെിയ മല്ലൂസും ടൊയോട്ട വാങ്ങാന്‍ തുടങ്ങി. ടൊയോട്ട എന്തിറക്കിയാലും ഹിറ്റാവുന്ന അവസ്ഥയായി.
കൃത്യമായി പറഞ്ഞാല്‍ 1951ലാണ് ടൊയോട്ട ആദ്യ ലാന്‍ഡ് ക്രൂയ്സറിനെ ജപ്പാനില്‍ പുറത്തിറക്കുന്നത്. അക്കാലത്ത് തന്നെ ഓസ്ട്രേലിയയിലും സുഡാനിലും വാഹനം ഹിറ്റായി. പിന്നീട് പല മാറ്റങ്ങളോടെ ലാന്‍ഡ് ക്രൂയ്സറുകള്‍ പുറത്തിറങ്ങി. 1984ല്‍ ലാന്‍ഡ് ക്രൂയ്സറുകളിലെ താരമായ 70യെ കമ്പനി അവതരിപ്പിച്ചു. ടൊയോട്ട ഏറ്റവും കൂടുതല്‍ കാലം ഒരേ പേരില്‍ പുറത്തിറക്കിയ വാഹനമായിരുന്നു ലാന്‍ഡ് ക്രൂയ്സര്‍ 70. 2004ല്‍ ഇതിന്‍െറ ഉദ്പ്പാദനം നിര്‍ത്തി. തങ്ങളുടെ പ്രിയ ലാന്‍ഡിന്‍െറ 30ാം വാര്‍ഷികം കാര്യമായി ആഘോഷിക്കാനൊരുങ്ങുകയാണ് ടൊയോട്ട.
ഇതിന്‍െറ ഭാഗമായി പഴയ ലാന്‍ഡ് ക്രൂയ്സര്‍ 70യെ വീണ്ടും പുറത്തിറക്കും. നാല് ഡോര്‍ മോഡലിനൊപ്പം ഒരു പിക്ക് അപ് ട്രക്കും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ആധുനികമായിരിക്കും ഇവയുടെ നിര്‍മാണം. 4.0 ലിറ്റര്‍ V6 എന്‍ജിന്‍ 228 ബി.എച്ച്.പി കരുത്തുല്‍പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ ബോക്സും കുന്നും മലയും താണ്ടാന്‍ ഫോര്‍ വീല്‍ സൗകര്യവുമുണ്ടാകും. ഇതോടൊപ്പം നിലവിലെ ലാന്‍ഡ് ക്രൂയ്സറിന്‍െറ രണ്ട് പുതുക്കിയ വെര്‍ഷനുകളും പുറത്തിറക്കും. ലാന്‍ഡ് ക്രൂയ്സര്‍ ZX ബ്രൂണോ ക്രോസും, പോഡോ TX അര്‍ജെന്‍േറാ ക്രോസും. ഇരുവാഹനങ്ങള്‍ക്കും സൂപ്പര്‍ ക്രോം മെറ്റാലിക് പെയിന്‍റ്, അലൂമിനിയം വീല്‍, ഉയര്‍ന്ന നിലവാരമുള്ള ലെതര്‍ സീറ്റ്, അലൂമിനിയം പ്ളേറ്റഡ് സൈഡ് മിററുകള്‍, റൂഫ് റെയില്‍, പുത്തന്‍ ഇന്‍സ്ട്രുമെന്‍റ് പാനല്‍ തുടങ്ങിയ പ്രത്യേകതകള്‍ കമ്പനി ലഭ്യമാക്കും. ഇനിയിപ്പോ നാം ഇത്കൂടി വാങ്ങേണ്ടി വരുമല്ളോ എന്നോര്‍ത്ത് തല പുകക്കേണ്ട. ജപ്പാനില്‍ മാത്രമേ ഈ വാഹനങ്ങള്‍ തല്‍ക്കാലം പുറത്തിറക്കുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.