ഒരു കോടിയുടെ വീട്, 20 വാഹനങ്ങൾ, 30 ലക്ഷത്തിന്റെ ടി.വി...; 30,000 രൂപ ശമ്പളമുള്ള സർക്കാർ ഉദ്യോഗസ്ഥയുടെ ‘സമ്പാദ്യം’ കണ്ട് ഞെട്ടി അന്വേഷണ സംഘം
text_fieldsഭോപ്പാല്‍: മധ്യപ്രദേശ് പൊലീസ് ഹൗസിങ് കോർപറേഷനിൽ 30,000 രൂപ പ്രതിമാസ ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അസി. എൻജിനീയർ ഹേമ മീണയുടെ ‘സമ്പാദ്യം’ കണ്ട് അമ്പരന്നിരിക്കുകയാണ് രാജ്യം. ഏഴ് ആഡംബര കാറുകള്‍ ഉള്‍പ്പടെ 20 വാഹനങ്ങള്‍, 30 ലക്ഷം രൂപ വിലയുള്ള 98 ഇഞ്ചിന്‍റെ ടി.വി, 20000 ചതുരശ്ര അടി ഭൂമി, 80ഓളം പശുക്കളുള്ള ആഡംബര ഫാം ഹൗസ്, പിതാവ് രാംസ്വരൂപ് മീണയുടെ പേരിൽ ഒരു കോടിയോളം രൂപയുടെ വീട്... അങ്ങനെ ഏഴ് കോടിയോളം രൂപയുടെ സമ്പാദ്യമാണ് ലോകായുക്ത ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത്.
13 വര്‍ഷം മാത്രമാണ് 36കാരിക്ക് സർവിസുള്ളത്. ഇതിനിടയിലാണ് കോടികള്‍ അനധികൃതമായി സമ്പാദിച്ചുകൂട്ടിയത്. സ്വത്ത് പലതും കുടുംബാംഗങ്ങളുടെ പേരിലാണെന്നതിനാൽ കൂടുതല്‍ ആസ്തികള്‍ വെളിപ്പെടാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ആഡംബര വസതിക്ക് പുറമെ റൈസണിലും വിദിഷയിലും ഇവര്‍ക്ക് ഭൂമിയുണ്ടെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. മധ്യപ്രദേശ് പൊലീസ് ഹൗസിങ് കോർപറേഷന്‍റെ പ്രോജക്ടുകളിൽ ഉപയോഗിക്കാനുള്ള സാമഗ്രികൾ മീണ തന്‍റെ വീട് പണിയാൻ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.