പശുവിനെ കൊന്നവർക്ക് 14 വർഷം തടവ്; മനുഷ്യനെ കൊന്നാൽ രണ്ടു വർഷം
text_fieldsന്യൂഡൽഹി: പശുവിെൻറ വില പോലും മനുഷ്യന് കൽപ്പിക്കുന്നില്ലെന്ന് ഡൽഹി കോടതി ജഡ്ജ്. പശുവിനെ കൊന്നാൽ വിവിധ സംസ്ഥാനങ്ങളിൽ അഞ്ചു വർഷം, ഏഴുവർഷം, 14 വർഷം എന്നിങ്ങനെയാണ് തടവെന്നും എന്നാൽ മനുഷ്യനെ കൊന്നവർക്ക് രണ്ടു വർഷം മാത്രമേ ശിക്ഷയുള്ളൂവെന്നും ഡൽഹി അഡീഷണൽ സെഷൻ ജഡ്ജി സഞ്ജീവ്കുമാർ പറഞ്ഞു. ഈ സ്ഥിതി മാറുന്നതിനും നിയമ ഭേദഗതി വരുത്തുന്നതിനും കേസ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തണമെന്നും അതിനായി വിധിയുടെ പകര്‍പ്പ് പ്രധാനമന്ത്രിക്ക് അയക്കുമെന്നും കോടതി പറഞ്ഞു.
ബി.എം.ഡബ്ല്യു കാർ അപകടത്തിൽ മോേട്ടാർ സൈക്കിൾ യാത്രികനെ െകാലപ്പെടുത്തിയ കേസിൽ ഹരിയാനയിലെ വ്യവസായിയുടെ മകന് രണ്ടു വർഷം തടവ് ശിക്ഷ വിധിച്ച ശേഷമാണ് ജഡ്ജിയുടെ പരാമർശം. 30കാരനായ ഉത്സവ് ഭാസിനാണ് ശിക്ഷ ലഭിച്ചത്. അപകടകരമായ ഡ്രൈവിങ്ങ്, അശ്രദ്ധ മൂലം അപകടം വരുത്തി, മനുഷ്യ ജീവൻ അപായപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ഉത്സവിനെതിരെ ചുമത്തിയത്.
അപകടത്തിൽ മരിച്ചയാളുടെ കുടംബത്തിന് 10 ലക്ഷം രൂപ നഷ്ട പരിഹാരവും പരിക്കേറ്റയാൾക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകാൻ േകാടതി വിധിച്ചു.
2008 സെപ്തംബർ 11നാണ്ഉത്സവ് അപകടം വരുത്തിയത്. അപകടത്തിൽ മോേട്ടാർ സൈക്കിൾ യാത്രക്കാരാനയ അനൂജ് ചൗഹാൻ മരിക്കുകയും സുഹൃത്ത് മൃഗങ്ക് ശ്രീവാസ്തവക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2015 ല്‍ മാത്രം 4.64 ലക്ഷം റോഡ് അപകടങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കോടതി നിരീക്ഷിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.