Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി രോഹിണി ജയിലിലെ...

ഡൽഹി രോഹിണി ജയിലിലെ 15 തടവുകാർക്ക്​ കോവിഡ്​

text_fields
bookmark_border
ഡൽഹി രോഹിണി ജയിലിലെ 15 തടവുകാർക്ക്​ കോവിഡ്​
cancel

ന്യൂഡൽഹി: വടക്ക്​-പടിഞ്ഞാറൻ ഡൽഹിയിൽ സഥിതി ചെയ്യുന്ന രോഹിണി ജയിലിലെ 15 തടവുകാർക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. നേരത്തേ ജയിലിലെ ഒരു തടവുകാരന്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഇവർക്കൊപ്പം സമ്പർക്കം പുലർത്തിയവർക്കാണ്​ ഇപ്പോൾ രോഗം സ്​ഥിരീകരിച്ചിരിക്കുന്നത്​. 

രോഗബാധ സ്​ഥിരീകരിച്ച തടവുകാരനോട്​ സമ്പർക്കം പുലർത്തിയ ​19 പേരുടെ സാമ്പിളുകൾ പരിശോധനക്ക്​ അയച്ചിരുന്നു. 19 പേരിൽ 15 പേർക്കും രോഗബാധ ക​ണ്ടെത്തുകയായിരുന്നുവെന്ന്​ ജയിൽ മേധാവി സന്ദീപ്​ ഗോയൽ അറിയിച്ചു. 

അഞ്ചു ജീവനക്കാരെയും പരി​ശോധനക്ക്​ വിധേയമാക്കിയിരുന്നു. ഇതിൽ ഒരാൾക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുകയും ചെയ്​തിട്ടുണ്ട്​. കൂടുത​ൽ പേരിൽ രോഗബാധ ക​ണ്ടെത്തിയതോടെ രോഗലക്ഷണമില്ലാ​ത്തവരെയും പരിശോധനക്ക്​ വിധേയമാക്കാൻ ഒരുങ്ങുകയാണ്​ അധികൃതർ. 

രോഗം സ്​ഥിരീകരിച്ചവരെ ജയിലിനുള്ളിൽതന്നെ ​​ഐസൊലേഷനിലാക്കി​. കൂടാതെ മുതിർന്ന ജയിൽ വാർഡനെയും ചില ജീവനക്കാരെയും വീട്ടുനിരീക്ഷണത്തിലാക്കുകയും ചെയ്​തു. ജയിൽ അണുവിമുക്തമാക്കിയതായും തടവുകാരെ നിരന്തരം പരിശോധനക്ക്​ വിധേയമാക്കുന്നതായും സന്ദീപ്​ ഗോയൽ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronamalayalam newsindia newscorona viruscovid 19Rohini Jail
News Summary - 15 Inmates of Rohini jail test Covid 19 Positive -India news
Next Story