Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിതാവിന്‍െറ ചിതക്ക്...

പിതാവിന്‍െറ ചിതക്ക് തീകൊളുത്തിയ പെണ്‍മക്കള്‍ക്ക് വധഭീഷണി

text_fields
bookmark_border
പിതാവിന്‍െറ ചിതക്ക് തീകൊളുത്തിയ പെണ്‍മക്കള്‍ക്ക് വധഭീഷണി
cancel

ഭോപാല്‍: പിതാവിന്‍െറ ചിതക്ക് തീകൊളുത്തിയ പെണ്‍മക്കള്‍ക്ക് വധഭീഷണി. സാമൂഹിക ബഹിഷ്കരണ ഭീഷണിയും ഇവര്‍ നേരിടുന്നുണ്ട്. എന്നാല്‍, പതറാതെ നില്‍ക്കുകയാണ് പൂനം പാണ്ഡെയും മൂത്ത സഹോദരിമാരും. നഗര്‍ നിഗം മുന്‍ ജീവനക്കാരനായ കിഷന്‍ലാല്‍ ചവാരിയ (62) തിങ്കളാഴ്ചയാണ് ഗ്വാളിയോറിലെ ഗ്രാമത്തില്‍ സ്വന്തം വീട്ടില്‍ മരിച്ചത്. ആണ്‍മക്കളില്ലാത്തതിനാല്‍, മൂത്ത മകളുടെ മകന്‍ അന്ത്യകര്‍മം നടത്തണമെന്ന് സമുദായത്തിലെ പ്രമുഖര്‍ തീരുമാനിച്ചു. എന്നാല്‍, പെണ്‍മക്കള്‍ ഇത് എതിര്‍ത്തു. ഇളയ മകള്‍ ചിതക്ക് തീകൊളുത്തുമെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. സമുദായ പ്രമുഖര്‍ വിലക്കിയിട്ടും പൊലീസ് സഹായത്തോടെ പൂനം ചിതക്ക് തീകൊളുത്തി. ഇനി മരണാനന്തര ചടങ്ങുകളും നടത്താനുള്ള ദൃഢനിശ്ചയത്തിലാണ് പൂനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:funeral pyre
Next Story