Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2015 11:31 PM GMT Updated On
date_range 1 April 2017 1:53 AM GMTപതഞ്ജലി ഉല്പന്നങ്ങള് നിഷിദ്ധമെന്ന് മുസ്ലിം സംഘടന
text_fieldsbookmark_border
ചെന്നൈ: യോഗഗുരു രാംദേവിന്‍െറ പതഞ്ജലി ട്രസ്റ്റ് നിര്‍മിക്കുന്ന ഉല്പന്നങ്ങളില് ഗോമൂത്രം അടങ്ങിയിരിക്കുന്നതിനാല്‍ അവ നിഷിദ്ധമെന്ന് മുസ്ലിം സംഘടനയായ തമിഴ്നാട് തൗഹീദ് ജമാഅത്തിന്‍െറ ഫത്വ. ഇസ്ലാം വിശ്വാസപ്രകാരം ഗോമൂത്രം നിഷിദ്ധമായതിനാല്‍ അവ അടങ്ങിയ ഉല്പന്നങ്ങളും നിഷിദ്ധവും വര്‍ജിക്കേണ്ടതുമാണ്. പൊതുമാര്‍ക്കറ്റിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും വില്‍ക്കപ്പെടുന്ന ഉല്പന്നങ്ങള് മുസ്ലിം സമൂഹവും വാങ്ങി ഉപയോഗിക്കാന്‍ സാധ്യതയുള്ളതിനാലാണ് നിര്‍ദേശം നല്‍കേണ്ടിവന്നതെന്ന് സംഘടന അറിയിച്ചു. പതഞ്ജലി സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഒൗഷധങ്ങള്‍, ഭക്ഷണങ്ങള്‍ തുടങ്ങിയവയിലെ ചേരുവയാണ് ഗോമൂത്രമെന്ന് ഫത്വയില് ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story