ഭാരത മാതാവിന് ജയ് വിളി: ഫഡ്നാവിസിനെതിരെ അടിയന്തര പ്രമേയം
text_fields
മുംബൈ: ഭാരത മാതാവിന് ജയ് വിളിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ളെന്ന് പറഞ്ഞ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മാപ്പുപറയണമെന്ന് മഹാരാഷ്ട്ര നിയമസഭയില്‍ കോണ്‍ഗ്രസ്. ന്യൂനപക്ഷങ്ങളെ ഭാരത് മാതാ കീ ജയ് വിളിച്ച് ദേശസ്നേഹം തെളിയിക്കാന്‍ സമ്മര്‍ദത്തിലാക്കുന്ന മുഖ്യമന്ത്രി മാപ്പുപറയണമെന്ന് പ്രതിപക്ഷനേതാവായ കോണ്‍ഗ്രസിലെ രാധാകൃഷ്ണ വിഖെ പാട്ടീല്‍ കൊണ്ടുവന്ന അടിയന്തരപ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഭരണപരമായ വീഴ്ചകളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ദേശസ്നേഹം ഉയര്‍ത്തുന്നതെന്നും പ്രമേയത്തില്‍ ആരോപിച്ചു. തന്‍െറ പ്രസംഗം മുഴുവനായി കേള്‍ക്കാത്തതിനാലാണ് ബഹളമെന്നും പ്രത്യേക സമുദായത്തെയോ ജാതിയെയോ ഉദ്ദേശിച്ചല്ല ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ രാജ്യംവിടണമെന്ന് പറഞ്ഞതെന്നും ഫഡ്നാവിസ് പറഞ്ഞു. ദേശസ്നേഹമുള്‍ക്കൊള്ളുന്ന മുദ്രാവാക്യത്തെ ഒരു പ്രത്യേക വിഭാഗത്തിന്‍േറത് മാത്രമാണെന്ന് പറഞ്ഞ് ദുരുദ്ദേശ്യത്തോടെ ചിലര്‍ സമുദായങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് വിവാദമുണ്ടാക്കുന്നത് ഹൈകമാന്‍ഡിനെ തൃപ്തിപ്പെടുത്താനാണ്. മുസ്ലിംകള്‍ രാജ്യസ്നേഹികളാണ്. എന്നാല്‍, ഇത്തരം വിവാദങ്ങളുണ്ടാക്കി കോണ്‍ഗ്രസാണ് അവരുടെ രാജ്യസ്നേഹത്തെ ചോദ്യംചെയ്യുന്നത് ഫഡ്നാവിസ് പറഞ്ഞു.
മാര്‍ച്ച് 17 മാഹിം ദര്‍ഗയിലെ ഉറൂസിനിടെ ദേശീയപതാക പാറിച്ചതും ഭാരത് മാതാ കീ ജയ് വിളിച്ചതും ചൂണ്ടിക്കാട്ടിയ ഫഡ്നാവിസ് അവരെ സല്യൂട്ട് ചെയ്യുന്നതായും പറഞ്ഞു.
മുഖ്യമന്ത്രി സംസ്ഥാനത്തെ എല്ലാ വിഭാഗക്കാരെയും പ്രതിനിധാനം ചെയ്യുന്ന ആളാണെന്നും ഇത്തരം വാദങ്ങള്‍ നടത്തരുതായിരുന്നെന്നും എന്‍.സി.പി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.