കെജ് രിവാളിന് നേരെ ഷൂ ഏറ്
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ് രിവാളിന് നേരെ ഷൂ ഏറ്. ഏപ്രിൽ 15മുതൽ ഒറ്റ-ഇരട്ട ട്രാഫിക് പരിഷ്കരണം വീണ്ടും നടപ്പാക്കുന്നത് സംബന്ധിച്ച് വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് അജ്ഞാതൻ ഷൂ എറിഞ്ഞത്. ഷൂ കെജ് രിവാളിന്‍റെ ദേഹത്ത് തട്ടിയില്ല. ആം ആദ്മി പാർട്ടിയിൽ നിന്ന് പിരിഞ്ഞുപോയ ആം ആദ്മി സേനയിൽപെട്ടയാളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
അഴിമതിക്കെതിരെയുള്ള കെജ്‍രിവാളിന്‍റെ പ്രഖ്യാപനങ്ങൾ നടപ്പായില്ലെന്നും പ്രകൃതി വാതക വാഹന പദ്ധതിയെ കുറിച്ച് പുറത്ത് വന്ന ഒളികാമറ ഒാപറേഷനെ കുറിച്ച് പ്രതികരിക്കണമെന്നും പറഞ്ഞാണ് ഇയാൾ ഷൂ എറിഞ്ഞത്. സംഭവം നടന്നയുടൻ പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ പിടികൂടി. ഇയാളുടെ കൈവശം ഒരു സിഡിയുമുണ്ടായിരുന്നു. കെജ് രിവാളിനൊപ്പം ഗതാഗത മന്ത്രി ഗോപാൽ റായിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
ഇത് രണ്ടാം തവണയാണ് ഡൽഹിയിൽ ഒറ്റ-ഇരട്ട വാഹന പരിഷ്കരണം നടപ്പാക്കുന്നത്. ഏപ്രിൽ ഒന്നുമുതൽ 15 വരെ ആദ്യഘട്ടമായി പദ്ധതി നടപ്പാക്കിയിരുന്നു.
Shoe Thrown At Arvind Kejriwal During Odd-Even AnnouncementWATCH | Shoe Thrown At Arvind Kejriwal During #OddEven AnnouncementBefore throwing the shoe, the man was seen shouting and seeking Mr Kejriwal's response to a sting operation on the CNG fitness scheme. As soon as he hurled the shoe, he was overpowered by unidentified men and slapped. He was then taken away by the police.Read: http://goo.gl/fI1o9c
Posted by NDTV on Saturday, April 9, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.