രാംദേവിന്‍െറ ഫാക്ടറിക്ക് മുഴുവന്‍ സമയ സുരക്ഷ
text_fieldsന്യൂഡല്‍ഹി: യോഗ ഗുരു രാംദേവിന്‍െറ ‘പതഞ്ജലി ഫുഡ് ആന്‍ഡ് ഹെര്‍ബല്‍ പാര്‍ക്ക് പ്രൈ. ലിമിറ്റഡ്’ കമ്പനിക്ക് ദേശീയ വ്യവസായ സുരക്ഷാ സെന്യത്തിന്‍െറ മുഴുവന്‍ സമയ സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.
ഹരിദ്വാറില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയുടെ സുരക്ഷക്കായി അസി. കമാന്‍ഡര്‍ റാങ്കിലുള്ള ഓഫിസറുടെ കീഴില്‍ 34 കമാന്‍ഡോകള്‍ എല്ലാ ദിവസവും 24 മണിക്കൂറും കാവല്‍ നില്‍ക്കും. വര്‍ഷത്തില്‍ 40 ലക്ഷത്തോളം ചെലവുവരുന്ന സുരക്ഷാ ക്രമീകരണത്തിന് ആവശ്യമായിവരുന്ന തുകയും വാഹനങ്ങളും ആയുധങ്ങളും മറ്റ് സൗകര്യങ്ങളും കമ്പനി വഹിക്കും. 2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തി ആവശ്യമെങ്കില്‍ സ്വകാര്യ സംരംഭങ്ങള്‍ക്കും അവരുടെ ചെലവില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് സുരക്ഷ നല്‍കാന്‍ തീരുമാനമെടുത്തത്.
നിലവില്‍ ബംഗളൂരുവിലും മൈസുരുവിലും പുണെയിലുമുള്ള ഇന്‍ഫോസിസ്, ജംനനഗറിലുള്ള റിലയന്‍സ് റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സ്, ഗുജ്റാത്തിലെ ടാറ്റയുടെ കോസ്റ്റല്‍ ഗുജറാത്ത് പവര്‍ ലിമിറ്റഡ് പ്രോജക്ട്, ഒഡിഷയിലെ ടാറ്റ സ്റ്റീല്‍ എന്നീ സ്ഥാപനങ്ങള്‍ക്കാണ് സി.ഐ.എസ്.എഫ് സുരക്ഷയുള്ളത്.
രാംദേവിന്‍െറ ഫാക്ടറിക്ക് വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള സുരക്ഷാ ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ മുന്നറിയിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.