പ്രജനനത്തിനും വാണിജ്യ ആവശ്യങ്ങൾക്കും നായകളെ ഇറക്കുമതി ചെയ്യുന്നതിന് നിരോധം
text_fieldsന്യൂഡൽഹി: പ്രജനനത്തിനും മറ്റ് വാണിജ്യ ആവശ്യങ്ങക്കും നായകളെ ഇറക്കുമതി ചെയ്യുന്നത് കേന്ദ്രസർക്കാർ നിരോധിച്ചു. പൊലീസ്, സൈന്യം, ഗവേഷണം എന്നീ ആവശ്യങ്ങൾക്ക് വേണ്ടി നായകളെ ഇറക്കുമതി ചെയ്യാം. അതേസമയം മതിയായ രേഖകൾ ഉള്ള വളർത്തു നായകളെ ഇറക്കുമതി ചെയ്യാൻ നിരോധമില്ല. വളർത്തു നായകളെ ഇറക്കുമതി ചെയ്യാൻ ഉടമയുടെ പേരിൽ പെറ്റ് ബുക്കും മറ്റ് രേഖകളും ആവശ്യമാണ്. ഇറക്കുമതി നിരോധത്തിന് പുറമെ വളർത്തുമൃഗ വിൽപന കേന്ദ്രങ്ങൾക്കും പ്രജനന കേന്ദ്രങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്നും മൃഗസംരക്ഷണ പ്രവർത്തകർ ആവശ്യപ്പെട്ടു.
ഇറക്കുമതിക്ക് നിയന്ത്രണമില്ലാത്തത് തെരുവ് നായകളുടെ എണ്ണം കൂടാൻ കാരണമാകുന്നെന്ന് മൃഗസംരക്ഷണ പ്രവർത്തകർ ആരോപിച്ചിരുന്നു. ഇറക്കുമതിയിലൂടെ ഇന്ത്യയിലെത്തുന്ന സങ്കരയിനം നായകൾ കാലാവസ്സ്ഥാ മാറ്റം കാരണം ദുരിതമനുഭവിക്കുകയാണെന്നും മൃഗസംരക്ഷണ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.