പാര്‍ട്ടികളുടെ ദേശീയ-സംസ്ഥാന പദവി പരിശോധന ഇനി 10 വര്‍ഷം കൂടുമ്പോള്‍
text_fields
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ, സംസ്ഥാന പദവി പുനരവലോകനം ഇനി 10 വര്‍ഷം കൂടുമ്പോള്‍ മാത്രം. നിലവിലെ അഞ്ചുവര്‍ഷം കൂടുമ്പോഴുള്ള പരിശോധനാ കാലാവധിയാണ് 10 വര്‍ഷമാക്കി തെരഞ്ഞെടുപ്പ് കമീഷന്‍ നിയമഭേദഗതി കൊണ്ടുവന്നത്. എന്നാല്‍, സംസ്ഥാന- ദേശീയ പദവി തീരുമാനിക്കാനുള്ള നിലവിലെ മാനദണ്ഡങ്ങള്‍ അതേപടി തുടരുമെന്ന് കമീഷന്‍ വ്യക്തമാക്കി. തുടര്‍ച്ചയായ രണ്ട് ലോക്സഭ അല്ളെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവിലായിരിക്കും ഇനി പരിശോധനയെന്ന് ഉത്തരവില്‍ പറയുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദയനീയപ്രകടനത്തെതുടര്‍ന്ന് ദേശീയപാര്‍ട്ടി പദവി നഷ്ടമാകുന്നതിന്‍െറ വക്കിലായിരുന്ന ബി.എസ്.പി, എന്‍.സി.പി, സി.പി.ഐ തുടങ്ങിയ പാര്‍ട്ടികള്‍ക്ക്് കമീഷന്‍ തീരുമാനം വലിയ ആശ്വാസമാകും. ഈ കക്ഷികള്‍ക്ക് പദവി റദ്ദാക്കുന്നത് സംബന്ധിച്ച് കമീഷന്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. നിലവില്‍ ബി.എസ്.പി, ബി.ജെ.പി, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, സി.പി.ഐ, സി.പി.എം എന്നിവയാണ് അംഗീകൃത ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍.
കേരളീയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.