ആംനസ്റ്റി പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നിട്ടില്ലെന്ന് പൊലീസ്
text_fieldsബംഗളൂരു: കശ്മീരിലെ മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 13ന് ബംഗളൂരുവിലെ തിയോളജിക്കല്‍ കോളജില്‍ ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ ഇന്ത്യ (എ.ഐ.ഐ) സംഘടിപ്പിച്ച ‘ബ്രോക്കണ്‍ ഫാമിലീസ്’ പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നിട്ടില്ലെന്ന് പൊലീസ്. ദേശവിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നെന്ന എ.ബി.വി.പി നേതാവിന്‍െറ പരാതിയില്‍ ആംനസ്റ്റിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ്, പരിപാടിയുടെ വിഡിയോ പരിശോധിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. എഡിറ്റ് ചെയ്യാത്ത വിഡിയോ അന്വേഷണ ഉദ്യോഗസ്ഥര്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരുന്നു. ഇതിന്‍െറ റിപ്പോര്‍ട്ട് വൈകാതെ സിറ്റി പൊലീസിന് കൈമാറും. പരിപാടിയുടെ അവസാനത്തില്‍ ‘ആസാദി’ മുദ്രാവാക്യം മാത്രമാണ് ഉയര്‍ന്നതെന്നും രാജ്യത്തിനെതിരെയോ സൈന്യത്തിനെതിരെയോ മുദ്രാവാക്യം ഉയര്‍ന്നിട്ടില്ളെന്നും പൊലീസ് അറിയിച്ചു.
കശ്മീരി, ഹിന്ദി, ഉര്‍ദു, ഇംഗ്ളീഷ് ഭാഷകളിലായിരുന്നു പരിപാടിയില്‍ പങ്കെടുത്തവര്‍ സംസാരിച്ചത്. മൂന്നു തവണയാണ് പരിപാടിക്കിടെ ബഹളം ഉണ്ടായത്. ആദ്യത്തേത്, പരിപാടിയുടെ അവതാരകന്‍ കശ്മീരി പണ്ഡിറ്റുകളെ സ്വാഗതം ചെയ്യുന്നതിനിടെ അയ്യായിരത്തിലധികം കശ്മീരി പണ്ഡിറ്റുകളെ സംഘര്‍ഷം ബാധിച്ചു എന്ന് പറഞ്ഞപ്പോഴായിരുന്നു. എന്നാല്‍, അഞ്ചു ലക്ഷത്തിലധികം കുടുംബങ്ങളെ ബാധിച്ചതായി പണ്ഡിറ്റ് കുടുംബങ്ങള്‍ തിരുത്തി. ഒരാള്‍ സംസാരിക്കുന്നതിനിടെ ഇന്ത്യന്‍ സൈനികര്‍ അച്ചടക്കമുള്ളവരാണെന്ന് പറഞ്ഞപ്പോഴും ചിലര്‍ എതിര്‍പ്പുമായി രംഗത്തത്തെി. ഗായകനായ റോഷന്‍ ഇലാഹി ഗാനം ആലപിക്കാനത്തെിയപ്പോഴും ബഹളമുണ്ടായി. ഇദ്ദേഹത്തിന്‍െറ അഞ്ച് ഗാനങ്ങളാണ് പരിപാടിയില്‍ ആലപിക്കാനുണ്ടായിരുന്നത്. എന്നാല്‍, പരിപാടിക്ക് രാത്രി ഏഴുമുതല്‍ 8.30 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. സമയം അവസാനിച്ചതിനാല്‍ ഒരു ഗാനം ആലപിച്ചുകഴിഞ്ഞപ്പോഴേക്കും പരിപാടി നിര്‍ത്തിവെക്കാന്‍ പൊലീസ് സംഘാടകരോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ, കശ്മീരി പണ്ഡിറ്റുകള്‍ അടക്കമുള്ളവര്‍ ‘വന്ദേമാതരം’, ‘ഭാരത് മാതാ കീ ജയ്’ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി പുറത്തുപോയി. എന്നാല്‍, പരിപാടിയില്‍ പങ്കെടുക്കാനത്തെിയ ചിലര്‍ ‘ആസാദി’ മുദ്രാവാക്യം ഉയര്‍ത്തുകയായിരുന്നു.
ദേശവിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നതായി പരാതി നല്‍കിയ എ.ബി.വി.പി നേതാവ് ജയപ്രകാശ് പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. ഇതില്‍ പങ്കെടുത്ത രണ്ടു പ്രവര്‍ത്തകര്‍ പറഞ്ഞതനുസരിച്ചാണ് ഇദ്ദേഹം പരാതി നല്‍കിയത്. എന്നാല്‍, ഇവരെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞത്, അവരുടെ ഭാഷ തങ്ങള്‍ക്ക് മനസ്സിലായില്ളെന്നും ശരീരഭാഷയും പെരുമാറ്റവും കണ്ടപ്പോള്‍ ദേശത്തിനെതിരായാണ് സംസാരിച്ചതെന്ന് തോന്നിയെന്നുമായിരുന്നു.
പരിപാടി വിവാദമായതോടെ ദേശവിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നിട്ടില്ളെന്ന വിശദീകരണവുമായി ആംനസ്റ്റി അധികൃതര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, ആംനസ്റ്റിയുടെ പ്രവര്‍ത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള എ.ബി.വി.പി പ്രക്ഷോഭം ദിവസങ്ങളോളം നീളുകയും പലതും അക്രമാസക്തമാവുകയും പൊലീസ് ലാത്തിച്ചാര്‍ജില്‍ കലാശിക്കുകയും ചെയ്തു. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ആംനസ്റ്റിയുടെ ഓഫിസുകള്‍ അടച്ചിടുകയും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ആംനസ്റ്റിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താവുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ളെന്നും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അഡീഷനല്‍ പൊലീസ് കമീഷണര്‍ കെ.എസ്.ആര്‍. ചരണ്‍ റെഡ്ഡി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.