ഹരജിക്കാരിക്ക് വേണ്ടി പണമടക്കാന്‍ സന്നദ്ധത അറിയിച്ച് ജഡ്ജി
text_fieldsമുംബൈ: വിധവയില്‍ നിന്ന് മകന്‍െറ സ്കൂള്‍ ഫീസ് തവണകളായി വാങ്ങാന്‍ സ്കൂള്‍ അധികൃതര്‍ തറാകുന്നില്ളെങ്കില്‍ പണമടക്കാന്‍ സന്നദ്ധത അറിയിച്ച് ബോംമ്പെ ഹൈക്കോടതി ജഡ്ജി. മകന് വീടിനടുത്തുള്ള സ്ൂകളില്‍ പ്രവേശം നിഷേധിച്ചതിനെതിരെ ചെമ്പൂര്‍ ചേരി നിവാസിയായ റിതാ കനോജിയ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കെ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് വി.എം കനാഡെയാണ് ഫീസടക്കാന്‍ സന്നദ്ധത അറിയിച്ചത്. കുട്ടിക്ക് വിദ്യാഭ്യാസം നഷ്ടമാകാന്‍ പാടില്ളെന്ന് പറഞ്ഞായിരുന്നു ജഡ്ജിയുടെ പ്രതികരണം. സഹതാപത്തിന്‍െറ പേരില്‍ ഫീസ് തവണകളായി അടക്കാന്‍ റിതാ കനോജിയയെ അനുവദിക്കുമൊ ഇല്ലയൊ എന്നത് സ്കൂള്‍ അധികൃതര്‍ തിങ്കളാഴ്ച കോടതിയെ അറിയിക്കണം. ഫീസ് തവണകളായി അടക്കാന്‍ അധികൃതര്‍ വിധവയെ അനുവദിക്കുകയില്ളെങ്കില്‍ ജഡ്ജി പണമടക്കും. 2014 ല്‍ ഭര്‍ത്താവ് അര്‍ബുദ രോഗത്തെ തുടര്‍ന്ന് മരിച്ചതോടെ വീട്ടുവേല ചെയ്താണ് റിതാ കനോജിയ മക്കളെ പോറ്റുന്നത്. രണ്ട് പെണ്‍മക്കള്‍ വീട്ടിനടുത്തുള്ള ഇതെ സ്കൂളില്‍ നാലിലും മൂന്നിലുമായി പഠിക്കുന്നു. ഇളയവന് എല്‍.കെ.ജിയില്‍ പ്രവേശം തേടി ചെന്ന റിതയോട് സ്ൂകള്‍ അധികൃതര്‍ ഒറ്റയടിക്ക് 30,000 രൂപ അടക്കാനാണ് ആവശ്യപ്പെട്ടത്. പണം അടക്കാന്‍ തയ്യാറാണെന്നും എന്നാല്‍ തവണകളായെ അടക്കാന്‍ കഴിയൂകയുള്ളുവെന്നും റിത പറഞ്ഞു. സ്കൂള്‍ അധികൃതര്‍ക്ക് അത് സ്വീകാര്യമായില്ല. തുടര്‍ന്നാണ് റിത ഹൈക്കോടതിയെ സമീപിച്ചത്. കെട്ടിട വികസന ഫണ്ട് എന്ന പേരിലുള്ള 19,500 രൂപ ഒഴിവാക്കി കുട്ടിക്ക് പ്രവേശം നല്‍കാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതെ തുടര്‍ന്ന്, ശേഷിച്ച ഫീസിനത്തിലെ 10,500 രൂപയാണ് സ്കൂള്‍ അധികൃതര്‍ റിതയോട് ഒറ്റത്തവണയായി ഉടനെ അടക്കാന്‍ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.