യോഗ സ്വാമി രാംദേവ് വന്‍കിട വ്യവസായി; വിറ്റുവരവ് 6,000 കോടി
text_fieldsന്യൂഡല്‍ഹി: വിപണി കൈയടക്കിവെച്ചിരുന്ന വന്‍കിട നിര്‍മാതാക്കളെ പിന്തള്ളി യോഗ സ്വാമി രാംദേവിന്‍െറ പതഞ്ജലിക്ക് ആയുര്‍വേദ, ആരോഗ്യ സംരക്ഷണ ഉല്‍പന്ന വിപണിയില്‍ കുതിച്ചു ചാട്ടം. ബി.ജെ.പി അധികാരത്തില്‍ വന്നശേഷം രാംദേവ് സ്വാമി വിപണി അതിവേഗം കൈയടക്കിയതിന്‍െറ ചിത്രം വിറ്റുവരവു സംബന്ധിച്ച കണക്കുകളില്‍ വ്യക്തം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,000 കോടി രൂപയായിരുന്നു വരുമാനമെങ്കില്‍, നടപ്പുവര്‍ഷത്തെ വിറ്റുവരവ് 6,000 കോടിയെന്നാണ് കണക്കാക്കുന്നത്.
മാഗി നൂഡ്ല്‍സ് നിരോധിച്ചതിനിടയില്‍ വിപണിയിലിറക്കിയ നൂഡ്ല്‍സ് മുതല്‍ പതഞ്ജലിയുടെ ഉല്‍പന്ന വൈവിധ്യം മറ്റു കമ്പനികളെ അമ്പരപ്പിക്കുന്നതാണ്. തേന്‍, മൈലാഞ്ചി, നെല്ലിക്ക, കറ്റാര്‍വാഴ തുടങ്ങിയവ ഉള്‍പ്പെട്ട പതഞ്ജലിയുടെ സൗന്ദര്യവര്‍ധക, ആരോഗ്യ പരീക്ഷണ ഉല്‍പന്നങ്ങള്‍ പലതാണ്. അതിവേഗം വിറ്റഴിക്കപ്പെടുന്ന ഇത്തരം ഉല്‍പന്നങ്ങളുടെ ഇന്ത്യന്‍ വിപണി ഒന്നേകാല്‍ ലക്ഷം കോടി രൂപയുടേതാണെങ്കില്‍, ഇതില്‍ അഞ്ചു ശതമാനവും പതഞ്ജലി കൈപ്പിടിയില്‍ ഒതുക്കിയെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. യോഗ മാര്‍ക്കറ്റിങ് വഴിയുള്ള വരുമാനം ഇതില്‍ പെടുന്നില്ല. ഗോദ്റെജ്, കോള്‍ഗേറ്റ്, ഇമാമി തുടങ്ങിയ പ്രമുഖ കമ്പനികള്‍ വര്‍ഷങ്ങളുടെ പ്രയത്നം കൊണ്ടാണ് വിപണിയില്‍ ഒരു പങ്ക് പിടിച്ചടക്കിയതെങ്കില്‍, യോഗക്കൊപ്പം ആയുര്‍വേദ പ്രയോഗങ്ങളും കാവിരാഷ്ട്രീയവും ചാലിച്ച് രാംദേവ് സ്വാമി കോടികളുടെ വിറ്റുവരവുള്ള സ്ഥാപനമാക്കി പതഞ്ജലിയെ മാറ്റിയിരിക്കുകയാണ്.
പ്രകൃതിദത്ത ഒൗഷധ സസ്യങ്ങളുടെ ആരോഗ്യ പരിപാലന സിദ്ധിയാണ് ചുളുവില്‍ രാംദേവ് സ്വാമി ഇന്ത്യയെങ്ങും വിറ്റഴിക്കുന്നത്. പ്രമുഖ കമ്പനികള്‍ ഇതിനകം പിന്തള്ളപ്പെട്ടു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം രാംദേവിന് സെഡ്-വിഭാഗം അതിസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ കാബിനറ്റ് റാങ്കില്‍ യോഗ അംബാസഡറായി നിയമിച്ചു.അര്‍ബുദത്തിനും എയ്ഡ്സിനും വരെ മരുന്നുണ്ടാക്കി വില്‍ക്കുന്ന പതഞ്ജലിയുടെ ഒൗഷധക്കൂട്ടുകളില്‍ മനുഷ്യന്‍െറയും മൃഗങ്ങളുടെയും എല്ലിന്‍െറ അംശമുണ്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ആരോഗ്യ മന്ത്രാലയത്തിന് നല്‍കിയതടക്കമുള്ള പരാതികളില്‍ നടപടി മുന്നോട്ടുപോയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.