ഹരിയാനയില്‍ ജാട്ട് സംവരണ ബില്‍ പാസാക്കി
text_fieldsചണ്ഡിഗഢ്: ജാട്ടുകള്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ സംവരണം നല്‍കുന്ന ബില്‍ ഹരിയാന നിയമസഭ ഐക്യകണ്ഠേന പാസാക്കി. നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെയാണ് ബില്‍ പാസാക്കിയത്.
ജാട്ട് സിഖുകള്‍, റോറുകള്‍, ബിഷ്ണോയികള്‍, ത്യാഗികള്‍ എന്നിവരെ കൂടി ചേര്‍ത്ത് അഞ്ച് പിന്നാക്ക വിഭാഗത്തിനാണ് സംവരണം അനുവദിച്ചത്. എന്നാല്‍ ഒ.ബി.സിയുടെ 27 ശതമാനം സംവരണത്തെ ഇത് ബാധിക്കില്ളെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല ഖട്ടര്‍ വ്യക്തമാക്കി. ജാട്ടുകള്‍ക്ക് സംവരണം നല്‍കുന്നതിനെ ഒ.ബി.സിക്കാര്‍ എതിര്‍ത്തിരുന്നു.
സംവരണം ആവശ്യപ്പെട്ട് ജാട്ടുകള്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഒമ്പത് ദിവസം ഹരിയാന നിശ്ചലമായിരുന്നു. പ്രക്ഷോഭത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 320 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 100 കോടിയുടെ നാശ നഷ്ടങ്ങള്‍ കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.