ഇന്ത്യ എന്ന ആശയം അപകടത്തില്‍ –കുല്‍ദീപ് നയാര്‍
text_fieldsന്യൂഡല്‍ഹി: ഇന്ത്യ എന്ന ആശയം അപകടാവസ്ഥയിലാണെന്നും ന്യൂനപക്ഷങ്ങള്‍ ആശങ്കയുടെ നിഴലിലാണെന്നും മുതിര്‍ന്ന മാധ്യമ-മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍. മുസ്ലിം ജനവിഭാഗത്തെ സര്‍ക്കാര്‍ പലപ്പോഴും രാജ്യത്തെ ആളുകളായി ഗണിക്കുന്നുപോലുമില്ല. ഇന്ത്യ നിലനില്‍ക്കാന്‍ വര്‍ഗീയത ഇല്ലാതാവണം. ആന്‍േറാ അക്കര എഴുതിയ ‘ലക്ഷ്മണാനന്ദയെ കൊന്നതാര്’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭജനത്തെക്കുറിച്ച് എന്തു തോന്നുന്നു എന്ന് നേരില്‍ ചോദിച്ചപ്പോള്‍ ചരിത്രം വിലയിരുത്തട്ടെ എന്നാണ് ജിന്ന തനിക്കു നല്‍കിയ മറുപടി. ക്രൈസ്തവ വിരുദ്ധ വികാരം സൃഷ്ടിക്കാനും രാഷ്ട്രീയ മുതലെടുപ്പു നടത്താനും ലക്ഷ്യമിട്ട് ആസൂത്രിതമായി ചില ശക്തികള്‍ നടത്തിയ ഗൂഢാലോചനയാണ് ലക്ഷ്മണാനന്ദയുടെ കൊലപാതകത്തിനു പിന്നിലെന്ന് ഗ്രന്ഥകര്‍ത്താവ് ആന്‍േറാ അക്കര പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകരായ പ്രഫ. മനോരഞ്ജന്‍ മൊഹന്തി, മനോജ് മാത്യു, ലക്ഷ്മണാനന്ദ വധക്കേസില്‍ കുടുക്കി ദിവസങ്ങളോളം പീഡിപ്പിക്കപ്പെട്ട വിക്രം, വില്യം, ലാല്‍കുമാര്‍ നായ്ക്, അഡ്വ. മാനസ് രഞ്ജന്‍ സിങ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.