മനുഷ്യക്കടത്ത്: ഡൽഹിയിലെ ഹോട്ടലിൽ നിന്ന് 39 സ്ത്രീകളെ രക്ഷപ്പെടുത്തി
text_fieldsന്യൂഡൽഹി: ജോലി വാഗ്ദാനം ചെയ്ത് ഗൾഫിലേക്ക് കടത്താനായി ഡൽഹിയിലെത്തിച്ച 39 നേപ്പാളി സ്ത്രീകളെ വനിത കമീഷൻ ഇടെപട്ട് രക്ഷപ്പെടുത്തി. പഹർഗഞ്ച് പ്രദേശത്തെ ഹോട്ടലിൽ നിന്നാണ് സ്ത്രീകളെ ഇന്നലെ രാത്രിയിൽ രക്ഷപ്പെടുത്തിയത്.
ചില സ്ത്രീകളെ ശ്രീലങ്കയിേലക്ക് കടത്തിയിരുന്നതായും ഇവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ഡൽഹി വനിത കമീഷൻ അധ്യക്ഷ സവാതി മലിവാൾ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കിടെ പല ഭാഗങ്ങളിൽ നിന്നായി കടത്തിക്കൊണ്ടു വന്ന 73 സ്ത്രീകളെ ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വനിത കമീഷൻ മിന്നൽ പരിശോധന നടത്തി രക്ഷിച്ചെടുത്തിട്ടുണ്ട്.
ഇൗ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങ് ശ്രദ്ധ ചെലുത്തണമെന്നും ഇത്തരത്തിൽ മനുഷ്യക്കടത്തിനു പിന്നിൽ പ്രവർത്തിക്കുന്ന റാക്കറ്റുകളെ ഇല്ലാതാക്കാൻ ആവശ്യമായ നിർദേശങ്ങൾ ഡൽഹി പൊലീസിനു നൽകണമെന്നും ഡൽഹി വനിത കമീഷൻ അധ്യക്ഷ അഭ്യർഥിച്ചു. ജൂലൈ 25ന് മുനിർക്ക ഭാഗത്തു നിന്ന് 16 നേപ്പാളി സ്ത്രീകളെയാണ് വനിത കമീഷൻ ഇത്തരത്തിൽ മനുഷ്യക്കടത്തിൽ നിന്ന് മോചിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.