കുവൈത്ത്, ഒമാൻ ജയിലുകളിൽ 483 ഇന്ത്യക്കാർ
text_fieldsതിരുവനന്തപുരം: കുവൈത്ത്, ഒമാൻ ജയിലുകളിൽ കഴിയുന്നത് മലയാളികൾ ഉൾപ്പെടെ 483 ഇന്ത്യക്കാർ. ഇതിൽ 15 പേർ സ്ത്രീകളും അഞ്ചുപേർ വധശിക്ഷക്ക് വിധിക്കപ്പെട്ടവരുമാണ്. ഇന്ത്യൻ എംബസികൾ വിവരാവകാശ നിയമപ്രകാരം പൊതുപ്രവർത്തകനായ രാജു വാഴക്കാലക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ ലഭ്യമല്ലാത്തതിനാൽ എത്ര മലയാളികളുണ്ടെന്ന കാര്യം വ്യക്തമല്ല.
കുവൈത്തിലെ ജയിലുകളിലാണ് കൂടുതൽ ഇന്ത്യക്കാരുള്ളത്, 428. ഇതിൽ പത്ത് സ്ത്രീകളാണുള്ളത്. ഒമാൻ ജയിലുകളിൽ കഴിയുന്നത് 55 ഇന്ത്യക്കാരാണ്. ഇതിൽ അഞ്ച് പേർ വനിതകളാണ്. വധശിക്ഷക്ക് വിധിക്കപ്പെട്ട അഞ്ചുപേരും കുവൈത്തിലാണ്. അൺസ്കിൽഡ് ലേബർ വിസകളിൽ എത്തിയവരാണ് ജയിലുകളിൽ കഴിയുന്നവരിലേറെയും.
കൊലപാതകക്കുറ്റം ചുമത്തപ്പെട്ടവരുമുണ്ട്. ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാനും നാട്ടിലെത്തിക്കാനും കേന്ദ്ര സർക്കാർ കാര്യമായ നടപടികൾ കൈക്കൊള്ളുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. എന്നാൽ ഇന്ത്യക്കാരുടെ മോചനം ഉൾപ്പെടെ കാര്യങ്ങളിൽ കാര്യമായ ഇടപെടൽ നടത്തുന്നുണ്ടെന്നാണ് ഇന്ത്യൻ എംബസി നൽകുന്ന മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.