അഞ്ചുവയസുകാരിയെ പീഡിപ്പിച്ചയാൾക്കുള്ള 'ശിക്ഷ' അഞ്ചുതവണ ഏത്തമിടൽ
text_fieldsബിഹാറിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചയാൾക്ക് ശിക്ഷ നാട്ടുകാരുടെ മുന്നിൽ പരസ്യമായി അഞ്ചുതവണ ഏത്തമിടൽ. ബിഹാറിലെ നവാഡ ജില്ലയിലാണ് സംഭവം.
ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് പ്രതി കുട്ടിയെ അയാളുടെ പൗൾട്രി ഫാമിലേക്ക് കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ഇയാളെ ആളുകൾ പിടികൂടി ഗ്രാമസഭക്ക് മുമ്പാകെ ഹാജരാക്കി. എന്നാൽ ഗ്രാമസഭയിലെ മുതിർന്നവർ, ഇയാൾക്കെതിരെ തിരിയേണ്ടെന്നും ഇയാൾ കുറ്റം ചെയ്തിട്ടില്ലെന്നും തീരുമാനിക്കുകയും പെൺകുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയതിന് ശിക്ഷയായി ഏത്തമിടീക്കുകയുമായിരുന്നു.
സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചിരിച്ചതോടെ വൻ വിമർശനമാണുണ്ടായത്. പലരും മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും ടാഗ് ചെയ്തുകൊണ്ട് വിഡിയോ പങ്കുവെച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന് ശിക്ഷ ലഭിക്കാത്തത് സംസ്ഥാന സർക്കാർ അനുവദിക്കുകയാണോ എന്ന് ചോദിച്ചുകൊണ്ടാണ് പലരും വിഡിയോ പങ്കുവെച്ചരിക്കുന്നത്.
അതേസമയം, സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് ഗൗരവ് മംഗള പറഞ്ഞു. പ്രതിക്കെതിരെ ഉടനടി നടപടി സ്വീകരിക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.