50,000 ഇന്ത്യൻ ഗ്രാമങ്ങളിൽ മൊബൈൽ സംവിധാനമില്ലെന്ന്
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ 50,000ത്തോളം ഗ്രാമങ്ങളിൽ ഇനിയും മൊബൈൽ ഫോൺ സേവനം എത്തിയിട്ടില്ലെന്ന് വാർത്താവിനിമയ മന്ത്രി മനോജ് സിൻഹ ലോക്സഭയിൽ പറഞ്ഞു. മൊബൈൽ ഫോൺ സംവിധാനങ്ങൾ ഇല്ലാത്ത ഗ്രാമങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാറുകേളാട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ 2,50,000ത്തോളം ഗ്രാമ പഞ്ചായത്തുകളിൽ ഇൻറർനെറ്റ് േബ്രാഡ് ബാൻഡ് സംവിധാനം എത്തിക്കുക എന്ന സ്വപ്നപദ്ധതിയായ ‘ഭാരത് നെറ്റ്’ ഉടൻ നടപ്പാക്കും. ഇതിൽ 1,00,000 ഗ്രാമങ്ങളിൽ നിലവിൽ ജി.പി.എസ് സംവിധാനം ഏർപ്പെടുത്താനായിട്ടുണ്ട്. ഇതുവരെ ഒപ്റ്റിക്കൽ കേബ്ൾ സ്ഥാപിക്കുന്നതിനായി 11,294 കിലോമീറ്റർ ദൂരം കുഴിയെടുത്തുകഴിഞ്ഞുവെന്നും ലോക്സഭയിൽ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
ട്രായ് നടത്തിയ കണക്കെടുപ്പിൽ കാളുകൾ മുറിയുന്ന പ്രശ്നം 60 ശതമാനത്തോളം പരിഹരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ബി.എസ്.എൻ.എൽ ജീവനക്കാർക്ക് കമ്പനിയിൽ ഷെയർ നൽകുന്ന കാര്യം സർക്കാറിെൻറ പരിഗണനയിലില്ലെന്നും കഴിഞ്ഞ രണ്ടു വർഷത്തിനിടെ ബി.എസ്.എൻ.എല്ലിെൻറ ലാഭത്തിൽ വർധനയുണ്ടായിട്ടുണ്ടെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.