തമിഴ്നാട്ടിൽ 6000ത്തോളം പുതിയ കോവിഡ് ബാധിതർ; 116 മരണം
text_fieldsചെന്നൈ: തമിഴ്നാട്ടിൽ 24 മണിക്കൂറിനുള്ളിൽ പുതുതായി 5986 േകാവിഡ് ബാധിതർ. 116 മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ നിന്നെത്തിയ ഒരാൾക്കും തമിഴ്നാട്ടിൽ ഇന്ന് രോഗം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് 53,283 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ 3,61,435 േപർക്ക് രോഗം സ്ഥിരീകരിച്ചു. 6239 പേരാണ് തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
മുൻ ഡി.എം.കെ മന്ത്രിയായ റഹ്മാൻഖാൻ ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 77 വയസായിരുന്നു. ചെന്നൈ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.
അഞ്ച് തവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട പ്രഭാഷകൻ കൂടിയായ റഹ്മാൻഖാൻ 1996-2001 കാലയളവിൽ കരുണാനിധി മന്ത്രിസഭയിൽ റവന്യു- തൊഴിൽ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. 1977ൽ എം.ജി.ആർ തരംഗം ആഞ്ഞടിച്ചപ്പോഴും ചെപ്പോക്ക് നിയോജക മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.