ഗുജറാത്തിലെ വനിത കോളജിൽ ആർത്തവ പരിശോധന നടത്തിയതായി പരാതി
text_fieldsഗാന്ധിനഗര്‍: ഗുജറാത്തിലെ വനിതാ കോളേജില്‍ പ്രിൻസിപ്പാളിെൻറ നേതൃത്വത്തിൽ ആര്‍ത്തവ പരിശോധന നടത്തിയെന്ന പരാ തിയുമായി വിദ്യാര്‍ഥിനികള്‍. ഭുജിലെ ശ്രീ സഹജനന്ദ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഹോസ്റ്റലിൽ നിൽക്കുന്ന 68 പെൺകുട്ടിക ളെയാണ് പ്രിൻസിപ്പാളിെൻറ നേതൃത്വത്തിൽ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയത്.
സ്വാമി നാരായൺ കന ്യാ മന്ദിർ എന്ന ക്ഷേത്രത്തിന് സമീപത്താണ് കോളേജും ഹോസ്റ്റലും പ്രവര്‍ത്തിക്കുന്നത്. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ആര്‍ത്തവ സമയത്ത് മറ്റുള്ളവരുമായി ഇടപഴകുകയും ക്ഷേത്രത്തിന് സമീപത്തേക്കും ഹോസ്റ്റൽ അടുക്കളയിൽ പോലും കയറുന്നു എന്നെല്ലാം ചൂണ്ടിക്കാണിച്ച് ഹോസ്റ്റൽ വാര്‍ഡന്‍ നൽകിയ പരാതിയിലാണ് പരിശോധന നടത്തിയത്. തുടർന്ന് വിദ്യാർഥികൾ പ്രിൻസിപ്പാൾ റിത റാണിൻഗക്കെതിരെ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
കോളേജിൽ 1500ഓളം വിദ്യാര്‍ഥിനികളാണ് പഠിക്കുന്നത്. 68 പേരാണ് ഹോസ്റ്റലിലുള്ളത്.
വാർഡെൻറ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാര്‍ഥികളെ പ്രിന്‍സിപ്പാള്‍ ക്ലാസില്‍ നിന്ന് വിളിച്ചിറക്കി ശുചിമുറിയില്‍ കൊണ്ടുപോയി നിർബന്ധിച്ച് അടിവസ്ത്രമഴിപ്പിച്ച് ആര്‍ത്തവ പരിശോധനക്ക് വിധേയരാക്കുകയായിരുന്നു. തങ്ങളെ അപമാനിച്ചെന്നും പ്രിൻസിപ്പാൾ മോശം ഭാഷയിൽ സംസാരിച്ചുവെന്നും വിദ്യാർഥികൾ ആരോപിച്ചു.
പ്രിന്‍സിപ്പാൾ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മറ്റു അധ്യാപകരും പങ്കാളികളായിരുന്നെന്ന് വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡീന്‍ ദര്‍ശന ദൊലാക്കിയ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.