എം.എൽ.എമാരുടെ അയോഗ്യത: കമീഷൻ സത്യവാങ്മൂലം നൽകണം
text_fieldsന്യൂഡൽഹി: ഇരട്ടപ്പദവി വഹിച്ചതിന് ഡൽഹി നിയമസഭയിൽ 20 ആം ആദ്മി എം.എൽ.എമാരെ അയോഗ്യരാക്കിയതിനു പിറകിലെ വസ്തുത വിശദീകരിക്കാൻ ഡൽഹി ഹൈകോടതി തെരഞ്ഞെടുപ്പു കമീഷനോട് ആവശ്യെപ്പട്ടു. നടപടി ചോദ്യംചെയ്ത് ഏതാനും എം.എൽ.എമാർ നൽകിയ ഹരജിയിലെ ആരോപണത്തിന് മറുപടി നൽകാമെന്ന് കമീഷൻ അറിയിച്ചപ്പോഴാണ് സത്യവാങ്മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടത്.
കേസിൽ ഫെബ്രുവരി ഏഴിന് വീണ്ടും വാദംകേൾക്കും. കമീഷെൻറ സത്യവാങ്മൂലത്തിന് അന്ന് എം.എൽ.എമാർക്ക് മറുപടി നൽകാം. 20 സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽനിന്ന് തെരഞ്ഞെടുപ്പു കമീഷനെ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിെൻറ കാലാവധി ഫെബ്രുവരി ഏഴിലേക്ക് മാറ്റി. ജനുവരി 29 വരെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കരുതെന്നായിരുന്നു ഇടക്കാല ഉത്തരവ്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് തെരഞ്ഞെടുപ്പ് കമീഷനും രാഷ്ട്രപതിയും തീരുമാനമെടുത്തതെന്നു ചൂണ്ടിക്കാട്ടിയാണ് മുൻ എം.എൽ.എമാർ ഹരജി നൽകിയത്. 2015 മാർച്ചിലാണ് ഗതാഗത മന്ത്രി കൈലാശ് െഗഹ്ലോട്ട് അടക്കം എം.എൽ.എമാരെ പാർലെമൻററി സെക്രട്ടറിമാരായി നിയോഗിച്ചത്. ഇതിനെതിരെ 2016ൽ തെരഞ്ഞെടുപ്പ് കമീഷനിൽ ലഭിച്ച പരാതിയിലാണ് എം.എൽ.എമാരെ അയോഗ്യരാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.