1000ത്തിലധികം കുട്ടികളുടെ നഗ്ന ചിത്രങ്ങൾ വിൽപ്പന നടത്തിയ ടെലിവിഷൻ താരം അറസ്റ്റിൽ
text_fieldsമുംബൈ: കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത ടെലിവിഷൻ താരത്തിനെതിരെ സി.ബി.ഐ കേസെടുത്തു. കുട്ടികളുടെ നഗ്നചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിൽ വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഇയാൾക്കെതിരെ പോക്സോ, ഐ.ടി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മുംബൈയിൽ താമസമാക്കിയ ഇയാൾ യു.എസ്, യൂറോപ്പ്, ദക്ഷിണാഫ്രിക്ക എന്നിവിങ്ങളിലെ കുട്ടികളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുകയും പിന്നീട് വലയിൽ കുരുക്കുകയുമായിരുന്നു. ഇയാൾ ആയിരത്തിലധികം കുട്ടികളുമായി ഇത്തരത്തിൽ പരിചയത്തിൽ ഏർപ്പെട്ടിരുന്നു. പത്തിനും പതിനാറിനും ഇടയിൽ പ്രായമുള്ളവരാണ് മിക്ക കുട്ടികളും.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്ന കുട്ടികളോട് സിനിമ താരമാണെന്ന് പരിചയപ്പെടുത്തിയശേഷം സൗഹൃദം ആരംഭിക്കും. പിന്നീട് വാട്സ്ആപ് നമ്പർ വാങ്ങിയശേഷം നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയുമായിരുന്നു. ശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ വിൽപ്പന നടത്തുകയും ചെയ്യും.
ഇയാൾ താമസിച്ചിരുന്ന സ്ഥലത്ത് സി.ബി.ഐ നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകളും ലാപ്ടോപ്പും പിടിച്ചെടുത്തു. ഇന്ത്യയിൽനിന്നുള്ളവരും പുറത്തുള്ളവരും ഇയാളിൽനിന്ന് ദൃശ്യങ്ങൾ വാങ്ങുന്നുണ്ട്. ഹരിദ്വാർ സ്വദേശിയായ ഉയാൾ ചില ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.