എം.ജി.ആറിന്‍റെ പ്രതിമ തകർത്ത സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ
text_fieldsതഞ്ചാവൂർ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും പാർട്ടി സ്ഥാപകനുമായ എം.ജി.ആറിന്‍റെ തഞ്ചാവൂരിലെ പ്രതിമ തകർത്ത സാമൂഹിക വിരുദ്ധർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷിയായ എ.ഐ.എ.ഡി.എം.കെ.
തഞ്ചാവൂരിലെ നോർത്ത് മെയിൻ സ്ട്രീറ്റിലെ പ്രതിമ ഇന്ന് രാവിലെയാണ് തകർത്ത നിലയിൽ കണ്ടെത്തിയത്.
പാർട്ടി പ്രവർത്തകർ തടിച്ചുകൂടിയതിനെ തുടർന്ന് കുറച്ചുനേരം സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
പ്രതിപക്ഷ നേതാവും എ.ഐ.എ.ഡി.എം.കെ ജോയിന്റ് കോർഡിനേറ്ററുമായ കെ. പളനിസ്വാമി, എം.ജി.ആറിനെ അപകീർത്തിപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും രൂക്ഷമായി വിമർശിക്കുമെന്ന് വ്യക്തമാക്കി. വിഷയത്തിൽ വേഗത്തിൽ നടപടിയെടുക്കാൻ സർക്കാരിനോട് അഭ്യർഥിക്കുകയും ചെയ്തു.
ഇത്തരം സംഭവങ്ങൾ ഇനിയും ഉണ്ടായാൽ പാർട്ടി പ്രവർത്തകർ നിശബ്ദരായിരിക്കില്ലെന്നും എം.ജി.ആറിന്‍റെ ജനപ്രീതിക്ക് ഇത് കോട്ടമുണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെ അപലപിച്ച അമ്മ മക്കൾ മുന്നേറ്റ കഴകം (എ.എം.എം.കെ) നേതാവ് ടി.ടി.വി ദിനകരൻ സംസ്ഥാന നേതാക്കളുടെ പ്രതിമകൾ നശിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.