എയ്ഡഡ് കോളജുകളും വിവരാവകാശ പരിധിയിൽ
text_fieldsന്യൂഡൽഹി: പൊതുസ്ഥാപനം എന്ന നിർവചനത്തിനു കീഴിൽ സർക്കാർ ഫണ്ട് വാങ്ങിക്കുന്ന എയ്ഡഡ് കോളജുകളും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുമെന്ന് സുപ്രീംകോടതി. എയ്ഡഡ് കോളജുകൾ വിവരാവകാശ നിയമത്തിന്റെ കീഴിൽ വരുമെന്ന കേരള ഹൈകോടതി ഉത്തരവിനെതിരെ തിരുവനന്തപുരം ചെമ്പഴന്തി എസ്.എൻ കോളജ് സമർപ്പിച്ച ഹരജി ജസ്റ്റിസ് ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് തള്ളി.
വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്തുകൊണ്ടാണ് മടി കാണിക്കുന്നതെന്ന് ചോദിച്ച കോടതി പൊതു ഫണ്ട് ഉപയോഗിച്ചാണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് അതിനാൽ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുമെന്നും വ്യക്തമാക്കുകയായിരുന്നു. ജീവനക്കാർക്കുള്ള ശമ്പളം മാത്രമാണ് സർക്കാർ നൽകുന്നതെന്നും അടിസ്ഥാന സൗകര്യങ്ങളും സ്ഥാപനത്തിനാവശ്യമായ വസ്തുക്കളും നൽകുന്നത് തങ്ങളാണെന്നും മാനേജ്മെന്റ് വാദിച്ചു. സംസ്ഥാന സർക്കാറിന്റെയും യു.ജി.സിയുടെയും ഉൾപ്പെടെ ഫണ്ടുകൾ എയ്ഡഡ് കോളജുകൾക്കും ലഭിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഈ വാദംകൂടി കണക്കിലെടുത്താണ് സുപ്രീംകോടതി അപ്പീൽ തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.