Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാറുണ്ടാക്കാൻ...

സർക്കാറുണ്ടാക്കാൻ അജിത്​ പവാറാണ്​ സമീപിച്ചത്​ -ഫഡ്​നാവിസ്​

text_fields
bookmark_border
fadnavis
cancel
camera_alt????????? ???????????

ന്യൂഡൽഹി: മഹാരാഷ്​ട്രയിൽ സർക്കാറുണ്ടാക്കാൻ അജിത്​ പവാറാണ്​ തന്നെ സമീപിച്ചതെന്ന്​ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്​നാവിസ്​. ചില എം.എൽ.എമാർക്ക്​ ബി.ജെ.പിയോടൊപ്പം പോകാനാണ്​ താൽപര്യമെന്ന്​ അജിത്​ പവാർ തന്നെ അറിയിച്ചതായി ഫഡ്​നാവിസ്​ വ്യക്​തമാക്കി.

എൻ.സി.പിക്ക്​ കോൺഗ്രസിനൊപ്പം പോകാൻ താൽപര്യമില്ലെന്ന് അജിത്​ പവാർ ​അറിയിച്ചു. ശിവസേനയുമായി സർക്കാറുണ്ടാക്കാൻ ഇല്ലെന്നും വ്യക്​തമാക്കി. ബി.ജെ.പിക്കൊപ്പം സുസ്ഥിര സർക്കാർ ഉണ്ടാക്കാനാണ്​ ആഗ്രഹമെന്നും ഇക്കാര്യം ശരദ്​ പവാറുമായി ചർച്ച ചെയ്​തുവെന്നും അജിത്​ പവാർ പറഞ്ഞതായി ഫഡ്​ാവിസ്​ ​സ്വകാര്യ ടി.വി ചാനലിന്​ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ബി.ജെ.പി-എൻ.സി.പി സർക്കാർ രൂപീകരണത്തെ കുറിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്ത്​ വിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവംബർ 23നാണ്​ മഹാരാഷ്​ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്​നാവിസ്​ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റത്​. അജിത്​ പവാറായിരുന്നു ഉപമുഖ്യമന്ത്രി. എന്നാൽ, നിയമസഭയിൽ കേവല ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന്​ വ്യക്​തമായതോടെ 80 മണിക്കൂറിന്​ ശേഷം ഇരുവരും രാജിവെക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraDevendra Fadnavismalayalam newsindia news
News Summary - Ajit Pawar Approached Me to Form Govt in Maharashtra-India news
Next Story