മുഖ്യമന്ത്രിപദം തരില്ലെന്ന് ഫട്നാവിസ്; വേറെ വഴി നോക്കുമെന്ന് സേന
text_fieldsമുംബൈ: മുഖ്യമന്ത്രിപദം പങ്കുവെക്കാനില്ലെന്ന് ബി.ജെ.പി വ്യക്തമാക്കുകയും, ബി.ജെ.പിയു മായുള്ള ചര്‍ച്ചയില്‍നിന്ന് ശിവസേന പിന്മാറുകയും ചെയ്തതോടെ മഹാരാഷ്ട്രയിലെ സര്‍ക് കാര്‍ രൂപവത്കരണ നീക്കത്തില്‍ ഉദ്വേഗം കൂടി. ചൊവ്വാഴ്ച ബി.ജെ.പി, സേന നേതാക്കള്‍ വാക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കെ സോണിയ ഗാന്ധി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനെ ഫേ ാണില് വിളിച്ചത് അഭ്യൂഹങ്ങൾക്കും വഴിയൊരുക്കി.
മുഖ്യമന്ത്രി പദം പങ്കുവെക്കി ല്ലെന്നും അത്തരം വാഗ്ദാനം സേനക്ക് നല്‍കിയിട്ടില്ലെന്നും അടുത്ത അഞ്ചു വര്‍ഷവും താന്‍തന്നെ മുഖ്യമന്ത്രി ആകുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വ്യക്തമാക്കിയതോടെയാണ് രംഗം കൊഴുത്തത്. തൊട്ടുപിന്നാലെ തുല്യ പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഫട്നാവിസ് സംസാരിക്കുന്ന വിഡിയോ പുറത്തുവിട്ട സേന സത്യത്തിെൻറ നിര്‍വചനം മാറ്റേണ്ടിവരുമെന്ന് പരിഹസിച്ചു.
ചൊവ്വാഴ്ച വൈകീട്ട് നാലിന് ബി.ജെ.പിയുടെ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഭുപേന്ദ്ര യാദവ് എന്നിവരുമായി സേന മന്ത്രി സുഭാഷ് ദേശായ്, മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്ത് എന്നിവർ നടത്താനിരുന്ന ചര്‍ച്ചയില്‍നിന്ന് ശിവസേന പിന്മാറുകയും ചെയ്തു. ബുധനാഴ്ച സേന മേധാവി ഉദ്ധവുമായി ചർച്ചക്ക് എത്തുമെന്ന് കരുതിയ അമിത് ഷാ വരില്ലെന്ന് പ്രഖ്യാപിച്ച് ബി.ജെ.പിയും തിരിച്ചടിച്ചു.
‘വിനാശകാലേ വിപരീത ബുദ്ധി’ എന്ന് സേനയെ പരിഹസിച്ച ധനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സുധിര്‍ മുങ്കന്തിവാര് തങ്ങള്‍ക്കും മറ്റു മാര്‍ഗങ്ങളുണ്ടെന്ന് അവകാശപ്പെട്ടു. രംഗം കൊഴുക്കുന്നതിനിടെ സോണിയ ഗാന്ധി പവാറുമായി സംസാരിച്ചത് വീണ്ടും ഉദ്വേഗം സൃഷ്ടിച്ചു. ഇതിെൻറ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഉപമുഖ്യമന്ത്രിപദം നല്കാൻ ബി.ജെ.പി തീരുമാനം
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനക്ക് ഉപമുഖ്യമന്ത്രി പദം നല്കാന് ബി.ജെ.പി നേതാക്കളുടെ യോഗത്തില്‍ ധാരണ. ഉപമുഖ്യമന്ത്രി പദത്തിന് പുറമെ സംസ്ഥാനത്ത് പ്രധാനപ്പെട്ട വകുപ്പുകളായ ധനകാര്യവും കൃഷിയും നല്‍കാനും കേന്ദ്രത്തില്‍ ഒരു കാബിനറ്റ് മന്ത്രിപദംകൂടി നല്‍കാനും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിെൻറ ഒൗദ്യേഗിക വസതിയില്‍ നടന്ന ബി.ജെ.പി നേതാക്കളുടെ യോഗത്തില്‍ തീരുമാനമായി. ബി.ജെ.പിയുമായുള്ള ചര്‍ച്ചയില്‍നിന്ന് സേന പിന്മാറിയതിന് പിന്നാലെയാണ് യോഗം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.