Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
C Vijayabhaskar
cancel
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്​ മുൻ...

തമിഴ്​നാട്​ മുൻ മന്ത്രിയുടെ വസതിയിലും സ്​ഥാപനങ്ങളിലും വിജിലൻസ്​ പരിശോധന

text_fields
bookmark_border

ചെന്നൈ: തമിഴ​്​നാട്ടിൽ എ.ഐ.എ.ഡി.എം.കെ നേതാവിന്‍റെ വസതിയിലും സ്​ഥാപനങ്ങളിലും വിജിലൻസ് പരിശോധന. മുൻ ആരോഗ്യമന്ത്രി കൂടിയായ സി. വിജയഭാസ്​കറിന്‍റെ ഉടമസ്​ഥതയിലുള്ള 43 ഇടങ്ങളിലാണ്​ വിജിലൻസ്​ പരിശോധന.

ചെന്നൈ, ചെങ്കൽപ്പേട്ട്​, കാഞ്ചീപുരം, കോയമ്പത്തൂർ, തിരുച്ചി, പുതുക്കോട്ട എന്നിവിടങ്ങളിലെ വിവിധ സ്​ഥാപനങ്ങളിലും വസതികളിലും വിജിലൻസ് തിങ്കളാഴ്ച രാവിലെ​ പരിശോധനക്കായി എത്തുകയായിരുന്നു.

നേരത്തേ മുൻ മന്ത്രിമാരായ എം.ആർ. വിജയഭാസ്​കർ, എസ്​.പി. വേലുമണി, കെ.സി. വീരമണി എന്നിവരുമായി ബന്ധ​െപ്പട്ട ഇടങ്ങളിൽ വിജിലൻസ്​ പരിശോധന നടത്തിയിരുന്നു.

വിജയഭാസ്​കർ അനധികൃതമായി സ്വത്തുക്കൾ സമാഹരിച്ചുവെന്ന പരാതിയുടെ അടിസ്​ഥാനത്തിലാണ്​ പരിശോധനയെന്ന്​ വിജിലൻസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vigilance RaidAIADMKC Vijayabhaskar
News Summary - Another AIADMK leader under scanner vigilance dept raids 43 locations
Next Story