ഡൽഹി അധികാര തർക്കം : കെജ്രിവാളിനു വേണ്ടി പി.ചിദംബരം
text_fieldsഡൽഹി: ഡൽഹിയിൽ ലെഫ്റ്റനന്‍റ് ഗവർണറുടെ അധികാരം സംബന്ധിച്ച് കേന്ദ്ര സർക്കാരും മുഖ്യ മന്ത്രി അരവിന്ദ് കെജ്രിവാളും തമ്മിൽ നിലനിൽക്കുന്ന കേസിൽ ആംആദ് മി പാർട്ടിക്ക് വേണ്ടി മുൻ ആഭ്യന്തര മന്ത്രി പി.ചിദംബരം ഹാജരാകും. അടുത്ത ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോളാവും ചിദംബരം ഹാജരാകുക.
അതേസമയം കോൺഗ്രസ് നയിച്ച യു.പി.എ സർക്കാരിലെ മന്ത്രി കൂടിയായിരുന്ന ചിദംബരത്തിനെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടും ,അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ പേരുകേട്ട കെജ്രിവാളിനുവേണ്ടി തന്നെ ഹാജരാകുന്നത് നാണക്കേടാണെന്നും
സോഷ്യൽ മീഡിയയിൽ ആക്ഷേപമുയർന്നിട്ടുണ്ട്.എന്നാൽ, ചിദംബരം വാദിക്കാനെത്തുന്നത് ആദ്യമല്ലെന്നും, അദ്ദേഹത്തിന്‍റെ വാദം കേസിന് കൂടുതൽ ഗുണം ചെയ്യുമെന്നും മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ് പറഞ്ഞു.ചിദംബരം ജോലിയിൽ മികച്ചയാളെന്നും, പ്രശ്നത്തിന്‍റെ നിജസ്ഥിതി അദ്ദേഹത്തിന് ബോധ്യമുള്ളതാണെന്നും ഡൽഹി സർക്കാർ വക്താവ് അറിയിച്ചു.
കേസിൽ വാദം കേൾക്കൽ ചൊവ്വാഴ്ച മുതൽ സുപ്രീം കോടതിയിൽ ആരംഭിച്ചിരുന്നു. ചിദംബരമടക്കം നാല് പേരാണ് ഡൽഹി സർക്കാരിനു വേണ്ടി ഹാജരാകുന്നത്. അതേസമയം സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ രാജിവെച്ചതിനെ തുടരന്ന് നിയമ വിഭാഗം ഒാഫീസർ മനീന്ദർ സിങ്ങായിരുന്നു കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായത്. മുൻപ് ആംആദ്മി പാർട്ടിക്കു വേണ്ടി ഹാജരായതിനാൽ അറ്റോർണി ജനറൽ കെ.കെ വേണു ഗോപാൽ ഹാജരായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.