Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശാഹീൻബാഗിൽ...

ശാഹീൻബാഗിൽ വെടിവെച്ചയാൾക്ക്​ കടുത്ത ശിക്ഷ ഉറപ്പാക്കണം-കെജ്​രിവാൾ

text_fields
bookmark_border
aravind-kejriwal
cancel

ന്യൂഡൽഹി: ശാഹീൻബാഗ്​ സമരക്കാർക്ക്​ നേരെ വെടിവെച്ചയാൾക്ക്​ കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന്​ ഡൽഹി മുഖ്യമന്ത്ര ി അരവിന്ദ്​ കെജ്​രിവാൾ. രാമക്ഷേത്രത്തിന്​ അയോധ്യയിൽ ഭൂമി അനുവദിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ ്രഖ്യാപനത്തേയും കെജ്​രിവാൾ അനുകൂലിച്ചു. ഡൽഹി തെരഞ്ഞെടുപ്പിന്​ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ്​ രാമ​േക്ഷത്ര നിർമ്മാണത്തിനായി കേന്ദ്രസർക്കാർ ഭൂമി അനുവദിച്ചത്​.

ശാഹീൻബാഗിൽ വെടിവെച്ചയാൾ ഏത്​ പാർട്ടിയിലാണെന്ന്​​​ തനിക്ക്​ അറിയില്ല. എന്നാൽ, രാജ്യസുരക്ഷയിൽ ഒരു വിട്ടുവീഴ്​ചയും ചെയ്യരുത്​. രാജ്യസുരക്ഷവെച്ച്​ ആഭ്യന്തര മന്ത്രി രാഷ്​ട്രീയം കളിക്കരുത്​. ഏത്​ പാർട്ടിയിലുള്ള ആളാണെങ്കിലും ശാഹീൻബാഗിൽ വെടിവെച്ചയാളെ ജയിലിലേക്ക്​ അയക്കണം. യഥാർഥ പ്രശ്​നങ്ങളിൽ നിന്ന്​ ശ്രദ്ധതിരിക്കാനാണ്​ ബി.ജെ.പി ശാഹീൻബാഗ്​ വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്​. ഹിന്ദു-മുസ്​ലിം സംഘർഷമല്ല സാമൂഹ്യശാസ്​ത്ര രംഗത്തെ മുന്നേറ്റമാണ്​ 21ാം നൂറ്റാണ്ടിലെ ഇന്ത്യയെ സൃഷ്​ടിക്കുന്നതിന്​ സഹായിക്കുകയെന്നും കെജ്​രിവാൾ ആവശ്യപ്പെട്ടു.

ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ്​ കെജ്​രിവാളിൻെറ പരാമർശം. ശാഹീൻബാഗിലെ സമരത്തിനെതിരായ പ്രചാരണം ശക്​തമാക്കി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള നീക്കങ്ങളുമായി ബി.ജെ.പി മുന്നോട്ട്​​ പോകുന്നതിനിടെയാണ്​ കെജ്​രിവാളിൻെറ പ്രസ്​താവന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwalmalayalam newsindia newsShaheen Bagh
News Summary - Arvind Kejriwal Press meet-India news
Next Story