ലഫ്. ഗവർണറുടെ വസതിയിൽ കെജ്രിവാളിെൻറ കുത്തിയിരിപ്പ് തുടരുന്നു
text_fieldsന്യൂഡൽഹി: ജോലിയിൽനിന്ന് വിട്ടുനിൽക്കുന്ന െഎ.എ.എസുകാർക്കെതിരെ നടപടിയെടുക്കുന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുതിർന്ന മന്ത്രിമാരും ലഫ്. ഗവർണർ അനിൽ ബൈജലിെൻറ വസതിയിൽ നടത്തുന്ന കുത്തിയിരിപ്പ് രണ്ടാം ദിനം പിന്നിട്ടു.
ലഫ്. ഗവർണർ കേന്ദ്രത്തിെൻറ പാവയാവുകയാണെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ അദ്ദേഹത്തിെൻറ വസതി വിട്ടുപോകില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദ്ര ജെയിൻ, ഗോപാൽ റായ് എന്നിവരാണ് കെജ്രിവാളിെനാപ്പമുള്ളത്. സത്യേന്ദ്ര ജെയിൻ നിരാഹാര സമരവും തുടങ്ങി. സമരം ശക്തമാക്കുന്നതിെൻറ ഭാഗമായി ബുധനാഴ്ച ലഫ്. ഗവർണറുടെ വസതിയിലേക്ക് ആം ആദ്മി പാർട്ടി മാർച്ച് നടത്താനും തീരുമാനിച്ചു. അതേസമയം, സംസ്ഥാന സർക്കാറിനെതിരെ ട്വിറ്ററിൽ ഹാഷ് ടാഗ് കാമ്പയിനുമായി െഎ.എ.എസ് ബോഡി രംഗത്തെത്തി.
ഞങ്ങൾ ജോലിയിലാണ് സമരത്തിലല്ല. സമരം ചെയ്യുകയാണെങ്കിൽ ബജറ്റ് അടക്കം എങ്ങെനയാണ് തയാറാക്കിയത്. എന്നാൽ, മന്ത്രിമാരിൽനിന്നും മറ്റും തങ്ങൾ നിരന്തരം ഭീഷണിയും മറ്റ് അതിക്രമവും നേരിട്ടുകൊണ്ടിരിക്കുകയാണെന്നും െഎ.എ.എസ് ബോഡി ആരോപിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് മന്ത്രിമാരോടൊപ്പം കെജ്രിവാൾ ലഫ്. ഗവർണറുടെ വസതിയിലെത്തി മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ച് കത്തു നൽകിയത്.
തുടർന്ന് വെയ്റ്റിങ് റൂമിലേക്ക് മാറി കുത്തിയിരിപ്പ് സമരം തുടങ്ങുകയായിരുന്നു. നാലു മാസമായി സർക്കാറുമായി നിസ്സഹകരണം തുടരുന്ന െഎ.എ.എസ് ഉദ്യോഗസ്ഥരോട് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെടുക, സമരം തുടരുന്നവർക്കെതിരെ നടപടിയെടുക്കുക, വീട്ടുപടിക്കൽ റേഷൻ എത്തിക്കുന്ന പദ്ധതിക്ക് അനുവാദം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.