മോദിക്കും രാഹുലിനും കെജ്രിവാളിെൻറ കത്ത്
text_fieldsന്യൂഡൽഹി: തലസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുന്ന കേന്ദ്രനിയമത്തെക്കുറിച്ച് ചർച്ചചെയ്യാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കൂടിക്കാഴ്ചക്ക് സമയം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും കത്തയച്ചു.
മാര്‍ച്ച് 31നകം കടകള്‍ അടപ്പിക്കുന്നതില്‍ മാറ്റമുണ്ടായില്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്ന് കെജ്‌രിവാള്‍ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ നിര്‍ദേശപ്രകാരമാണ് മുനിസിപ്പല്‍ കോർപറേഷനുകള്‍ കടകള്‍ മുദ്രവെക്കുന്നത്. ഡല്‍ഹി മാസ്റ്റർ പ്ലാൻ ലംഘിെച്ചന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്.
കടകൾ അടക്കാന്‍ കാരണമായ നിയമത്തിൽ മാറ്റം വരുത്താൻ പാര്‍ലമെൻറിൽ ബില്‍ കൊണ്ടുവരണമെന്നാണ് കെജ്രിവാളിെൻറ ആവശ്യം. നിയമത്തിലെ വീഴ്ച പരിഹരിക്കണമെന്ന് മോദിക്കുള്ള കത്തിൽ ആവശ്യപ്പെട്ടു. കടകള്‍ മുദ്രവെക്കുന്നതിനാല്‍ ലക്ഷക്കണക്കിന് പേർക്കാണ് തൊഴിലില്ലാതായതെന്ന് കെജ്‌രിവാള്‍ രാഹുല്‍ ഗാന്ധിക്കെഴുതിയ കത്തില്‍ പറയുന്നു. വിഷയം പാര്‍ലമെൻറില്‍ ഉന്നയിക്കണമെന്നും ബില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മർദം ചെലുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച ദക്ഷിണ ഡൽഹിയിൽ അമർ കോളനിയിലെ 700ലേറെ കടകളിൽ 400 എണ്ണമാണ് അടപ്പിച്ചത്. പ്രീത് വിഹാർ, ഗീത കോളനി, ലജ്പത് നഗർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കോർപറേഷൻ അധികൃതർ കടകൾ അടപ്പിച്ചുവരുകയാണ്. െറസിഡൻഷ്യൽ മേഖലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. ‘2021 മാസ്റ്റർ പ്ലാൻ’ അനുസരിച്ച് ഇത്തരം സ്ഥാപനങ്ങൾക്ക് വ്യാപാരികൾ ഒറ്റത്തവണ പ്രത്യേക നിരക്ക് നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.