ബംഗാളികളെ അസമിൽനിന്ന് പുറത്താക്കാൻ ഗൂഢാലോചന– മമത
text_fieldsഅമോദ്പുർ (പശ്ചിമ ബംഗാൾ): ദേശീയ പൗരത്വ രജിസ്റ്ററിൽനിന്ന് പുറത്താക്കുന്നതിലൂടെ ബംഗാളികളെ അസാമിൽനിന്ന് പുറംതള്ളാൻ കേന്ദ്രസർക്കാർ ഗൂഢാലോചന നടത്തുന്നെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജനങ്ങൾ അസമിലേക്ക് പോയത് ജോലി തേടിയാണ്.
ഇതരസംസ്ഥാനങ്ങളിൽ ജോലി തേടി പോകാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അങ്ങനെ പോകുന്നവരിൽ ചിലർ എത്തുന്നിടത്ത് സ്ഥിരതാമസമാക്കും. ഇതരസംസ്ഥാനങ്ങളിൽനിന്ന് ജോലിതേടി വന്ന അനേകം പേർ പശ്ചിമ ബംഗാളിലുമുണ്ട്.
1.8 കോടിപേരെ പൗരത്വ രജിസ്റ്ററിെൻറ പേരിൽ പുറംതള്ളാനാണ് ശ്രമം. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ തീകൊണ്ടാണ് കളിക്കുന്നത്. വിഭജിച്ചു ഭരിക്കൽ നയം പിന്തുടരരുത്. അസമിൽ കുഴപ്പങ്ങളുണ്ടായാൽ അത് ബംഗാളിലും പ്രതിഫലിക്കും. എന്നാൽ, തെൻറ സംസ്ഥാനത്തുള്ള അസംകാർക്ക് പൂർണ സംരക്ഷണം നൽകുമെന്നും അവർ പറഞ്ഞു.ബംഗ്ലാദേശിൽനിന്നുള്ള കുടിയേറ്റക്കാരെ കണ്ടെത്താൻ അസമിൽ നടക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററിൽ പേരുചേർക്കലിെൻറ പശ്ചാത്തലത്തിലാണ് മമതയുടെ പ്രതികരണം.
രജിസ്റ്ററിെൻറ ആദ്യ കരട് പട്ടിക ഡിസംബർ 31ന് പ്രസിദ്ധീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.