'ബാബരി സിന്ദാ ഹേ'; ഭൂമിപൂജക്കിടെ ട്വിറ്ററിൽ ട്രൻഡിങ്ങായി കാമ്പയിൻ
text_fieldsന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിടുേമ്പാഴും ട്വിറ്ററിൽ ട്രൻഡിങ്ങായി 'ബാബരി സിന്ദാ ഹെ' കാമ്പയിൻ. ഈ ടാഗിൽ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ട്വീറ്റുകളാണ് വന്നിരിക്കുന്നത്.
ബാബരി മസ്ജിദിൻെറ ചിത്രങ്ങൾ പോസ്റ്റ് ചെയ്തും, പള്ളി തകർത്തതിന് പിറ്റേന്ന് പുറത്തിറങ്ങിയ പത്രവാർത്തകൾ ഷെയർ ചെയ്തുമാണ് കാമ്പയിനിൽ നിരവധിപേർ അണിചേർന്നത്.
കോൺഗ്രസ്, ആം ആദ്മി അടക്കമുള്ള പ്രതിപക്ഷപാർട്ടികൾ വിഷയത്തിൽ പുലർത്തുന്നത് നീതികേടാണെന്നും ട്വീറ്റുകളിലൂടെ നിരവധിപേർ ഓർമിപ്പിച്ചു. സ്ഥലം ബാബരി മസ്ജിദായിരുന്നെന്നും ഇപ്പോഴും മസ്ജിദ് ആണെന്നും ഇനിയും ആയിരിക്കുമെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി പ്രസ്താവിച്ചിരുന്നു. 'ബാബരി സിന്ദാ ഹേ' ടാഗിലൂടെ ഉവൈസിയും കാമ്പയിൻ ഭാഗമായി.
ബാബരി മസ്ജിദ് തകർത്തവർ ആരാണെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും ക്രിമിനൽ നടപടികൾ സ്വീകരിച്ചവരെ ശിക്ഷിക്കുന്നതിൽ കോടതി അലംഭാവം കാണിക്കുകയാണെന്നും നിരവധിപേർ പങ്കുവെച്ചു. എൻ.എസ്.യു ദേശീയ പ്രസിഡൻറ് ആയിരുന്ന കശ്മീരിൽ നിന്നുള്ള ഫൈറൂസ് ഖാൻ അടക്കമുള്ളവരും കാമ്പയിനിൽ അണിചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.