ഇലക്ട്രിക് ഹീറ്ററുകൾ നിരോധിച്ച ഉത്തരവ് പിൻവലിച്ചു; ഭേദഗതിയോടെ വീണ്ടും പ്രാബല്യത്തിൽ
text_fieldsശ്രീനഗർ: ജമ്മുകശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ ഇലക്ട്രിക് ഹീറ്ററുകൾ നിരോധിച്ച ഉത്തരവ് കടുത്ത വിമർശനങ്ങളെ തുടർന്ന് പിൻവലിച്ചു. താഴ്‌വര തണുത്ത കാലാവസ്ഥയിൽ വീർപ്പുമുട്ടുമ്പോൾ പോലും ഇലക്ട്രിക് ഹീറ്റിങ് ഉപകരണങ്ങളുടെ വിൽപ്പന, കൈവശം വെക്കൽ, ഉപയോഗം എന്നിവ നിരോധിച്ചുകൊണ്ടായിരുന്നു ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്. ശനിയാഴ്ച വൈകി പിൻവലിച്ച ഉത്തരവ് തിരുത്തിയ ശേഷം പുറത്തിറക്കി.
'വൈദ്യുതിയുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുക, അതിന്റെ സംരക്ഷണം, നിരോധിത/അനധികൃത ഹീറ്റിംഗ് ഉപകരണങ്ങളുടെ ഉപയോഗം തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹീറ്റിങ് ഉപകരണങ്ങൾ നിരോധിക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നതെന്ന് ഗന്ദർബാൽ ജില്ലാ മജിസ്‌ട്രേറ്റ് ശ്യാംബീർ പറഞ്ഞു.
ഉത്തരവ് വിവാദമായതോടെ, പ്രസ്തുത ഉത്തരവിന്റെ പ്രവർത്തന ഭാഗം ഭേദഗതി ചെയ്യുകയും പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി. പുതിയ ഉത്തരവിൽ ഊർജ്ജത്തിന്റെ കാര്യക്ഷമമായ ഉപയോഗത്തിനും അതിന്റെ സംരക്ഷണത്തിനും ജീവനും സ്വത്തിനും സുരക്ഷിതത്വത്തിനും വേണ്ടി, നിരോധിച്ച നിക്രോം കോയിൽ അടിസ്ഥാനമാക്കിയുള്ള ക്രൂഡിന്റെ വിൽപ്പനയും വാങ്ങലും ഉപയോഗവും നിരോധിക്കുന്നു. ക്രൂഡ് കുക്കിങ് ഹീറ്ററുകളും വാട്ടർ ഹീറ്ററുകളും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ആവശ്യപ്പെടുന്ന നിലവാരമുള്ളവയല്ലെന്നും പുതുക്കിയ ഉത്തരവിൽ പറയുന്നു.
താഴ്‌വരയിൽ ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടായപ്പോഴും, നേരത്തെ, ജില്ലാ മജിസ്‌ട്രേറ്റോ സെൻട്രൽ കശ്മീർ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറോ ഇലക്ട്രിക് ഹീറ്റിംഗ് ഉപകരണങ്ങളുടെ വിൽപ്പന, കൈവശം വെക്കൽ, ഉപയോഗം എന്നിവ നിരോധിച്ചിരുന്നു.
പ്രസരണ ലൈനുകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനും അനിയന്ത്രിതമായ പവർ കട്ടുകൾ ഒഴിവാക്കാനും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടില്ലാതെ വൈദ്യുതി വിതരണം ചെയ്യാനുമാണ് തീരുമാനമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.