രജിസ്ട്രേഷൻ രേഖകൾ ലഭിച്ചില്ല; ഗോതമ്പുമായി പോയ 6000 ട്രക്കുകൾ ബംഗ്ലാദേശ് അതിർത്തിയിൽ കുടുങ്ങി
text_fieldsപുണെ: വിദേശ വ്യാപാര ഡയറക്ടർ ജനറലിന്‍റെ രജിസ്ട്രേഷൻ രേഖ ലഭിക്കാത്തതിനാൽ ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് ഗോതമ്പുമായി പോയ 6000 ട്രക്കുകൾ അതിർത്തിയിൽ കുടുങ്ങി. മേയ് 14ന് അവിടെയെത്തിയ ട്രക്കുകൾക്ക് ഇതുവരെ പ്രവേശിക്കാനായിട്ടില്ല.
രജിസ്ട്രേഷൻ രേഖക്കായി 1,200ഓളം അപേക്ഷകൾ കിഴക്കൻ പ്രദേശത്തുനിന്ന് വന്നിരുന്നെന്നും ജൂൺ രണ്ട് മുതൽ നൽകിത്തുടങ്ങിയെങ്കിലും 200 എണ്ണം മാത്രമാണ് നൽകാനായതെന്നുമാണ് അധികൃതരുടെ വിശദീകരണം.
വിലക്കയറ്റം കുറക്കാനായി മേയ് 13 മുതൽ ഇന്ത്യ ഗോതമ്പ് കയറ്റുമതി നിർത്തിവെച്ചിരുന്നു. എന്നാൽ ഇതിന് മുമ്പ് ബാങ്ക് ക്രെഡിറ്റ് ലെറ്റർ കിട്ടിയിരുന്നതിനാൽ ബംഗ്ലാദേശിലേക്ക് കയറ്റുമതി തുടരുകയായിരുന്നു.
6000 ട്രക്കുകൾ, 12 റെയിൽ കാറുകൾ, 10-12 ചരക്കു കപ്പലുകൾ എന്നിവയാണ് കൊൽക്കത്ത തുറമുഖത്ത് കെട്ടിക്കിടക്കുന്നതെന്ന് പശ്ചിമ ബംഗാൾ വ്യാപാര സംഘടനകൾ അറിയിച്ചു. മൂന്ന് ലക്ഷം ടണ്ണിനടുത്ത് ഗോതമ്പ് ഇതിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.