തെരഞ്ഞെടുപ്പ് പരാജയത്തിനുപിന്നില്‍ ടി.എം.സി അനുകൂല ഉദ്യോഗസ്ഥര്‍-ബി.ജെ.പി
text_fieldsന്യൂഡല്‍ഹി: മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാനാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ടി.എം.സി അനുകൂല വ്യാജ ഉദ്യോഗസ്ഥരെ നിയോഗിച്ചതെന്ന് ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) പശ്ചിമ ബംഗാള്‍ തലവന്‍ ദിലീപ് ഘോഷ് ആരോപിച്ചു. ഇതിനുപിന്നില്‍, ഡെബഞ്ചന്‍ ഡെബ് മാത്രമല്ല, സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗം ചെയ്ത നിരവധി പേരുണ്ട്. ഇത്തരം വ്യാജ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കിയപ്പോള്‍ തന്നെ, സംശയം ശക്തമായിരുന്നു.
അവര്‍ വോട്ടെടുപ്പിലും എണ്ണത്തിലും കൃത്രിമം കാണിച്ചു. തെക്കന്‍ കൊല്‍ക്കത്തയിലെ ടി.എം.സി (തൃണമൂല്‍ കോണ്‍ഗ്രസ്) ന്‍്റെ ഐടി (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) സെല്ലിന്‍്റെ കണ്‍വീനറായിരുന്നു ഡെബ്. എന്നാല്‍, ഘോഷിന്‍്റെ ആരോപണങ്ങളെ ടി.എം.സി തളളി. ഈ വഞ്ചകരെക്കുറിച്ച് ഘോഷിന് പലതും അറിയാമെന്ന് തോന്നുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തിന് പരാതി നല്‍കാമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അപമാനകരമായ തോല്‍വിക്ക് ശേഷം മുഖം മറയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ടി.എം.സി നേതാവ് കുനാല്‍ ഘോഷ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ 200ല്‍ അധികം നിയമസഭാ സീറ്റുകള്‍ നേടാനാണ് ബി.ജെ.പി ലക്ഷ്യമിട്ടതെങ്കിലും 77 എണ്ണം മാത്രമേ നേടാനായുള്ളൂ. തെരഞ്ഞെടുപ്പ് നടന്ന 292ല്‍ 213 സീറ്റുകള്‍ നേടി ടി.എം.സി മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.