ബംഗാൾ ഉപതെരഞ്ഞെടുപ്പ്: 6 സീറ്റുകളിലും തൃണമൂലിന് എതിരില്ലാത്ത ലീഡ്
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വ്യക്തമായ ലീഡ് നേടി. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ പുരോഗമിക്കുന്ന ഇടങ്ങളിൽ എല്ലാ ഘട്ടത്തിലും പ്രതിപക്ഷമായ ബി.ജെ.പി കിതക്കുകയയാണ്.
സംസ്ഥാനത്ത് പൊതു പ്രതിഷേധത്തിന് കാരണമായ ആർ.ജി കാർ മെഡിക്കൽ കോളജ് സംഭവവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഈ ഫലങ്ങൾ കാര്യമായ ശ്രദ്ധയാകർഷിക്കുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച സിറ്റിങ് എം.എൽ.എമാർ രാജിവച്ചതിനെ തുടർന്ന് നൈഹാത്തി, ഹരോവ, മെദിനിപൂർ, തൽദാൻഗ്ര, സിതായ് , മദാരിഹത്ത് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ സുപ്രധാന രാഷ്ട്രീയ പരീക്ഷണമായാണ് ഈ തെരഞ്ഞെടുപ്പുകളെ കാണുന്നത്. പട്ടികജാതി മണ്ഡലമായ സിതായിയിൽ ടി.എം.സിയുടെ സംഗീത റോയ് 73,452 വോട്ടുകൾക്ക് മുന്നിട്ടുനിൽക്കുന്നു, ഇതുവരെ 12,959 വോട്ടുകൾ നേടിയ ബി.ജെ.പിയുടെ ദീപക് കുമാർ റേയെക്കാൾ 60,493 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തൃണമൂൽ മുന്നിട്ടു നിൽക്കുന്നത്.
പട്ടികവർഗ സീറ്റായ മദാരിഹട്ടിൽ ടി.എം.സിയുടെ ജയപ്രകാശ് ടോപ്പോ 39,353 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ബി.ജെ.പിയുടെ രാഹുൽ ലോഹർ 21,375 വോട്ടുകൾ നേടി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയാണ് ഈ സീറ്റ് നേടിയത്.
നൈഹാട്ടിയിൽ ബി.ജെ.പിയുടെ രൂപക് മിത്രയുടെ 15,461 വോട്ടിനെതിരെ 40,663 വോട്ടുകൾ നേടിയ ടി.എം.സിയുടെ സനത് ദേ ഗണ്യമായ ലീഡ് നേടി. ഹരോവയിൽ ടി.എം.സിയുടെ എസ്.കെ റബീഉൽ ഇസ്ലാം 48,107 വോട്ടുകൾ നേടി. എതിരാളിയായ ഓൾ ഇന്ത്യ സെക്യുലർ ഫ്രണ്ടിന്റെ പിയാറുൽ ഇസ്ലാം 6,441 വോട്ടുകൾക്ക് പിന്നിലാണ്.
ബണ്ടിയിൽ 21,379 വോട്ടുകൾ നേടിയ ബി.ജെ.പിയുടെ ശുഭജിത് റോയിയെക്കാൾ 11,398 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടി.എം.സിയുടെ സുജോയ് ഹസ്ര മുന്നിട്ട് നിൽക്കുന്നത്.
തൽദൻഗ്രയിൽ 10,956 വോട്ടുകൾ നേടിയ ബി.ജെ.പിയുടെ അനന്യ റോയ് ചക്രവർത്തിയെക്കാൾ 6,324 വോട്ടുകളുടെ ലീഡ് നിലനിർത്തിക്കൊണ്ട് തൃണമൂൽ കോൺഗ്രസിന്റെ ഫല്ഗുനി സിംഹബാബു മുന്നിലാണ്.
ഈ ആദ്യകാല ഫലങ്ങൾ സംസ്ഥാനത്ത്, പ്രത്യേകിച്ച് ദക്ഷിണ ബംഗാളിൽ ടി.എം.സിയുടെ ശക്തികേന്ദ്രത്തെ പ്രതിഫലിപ്പിക്കുന്നു. മദാരിഹട്ടിലെ വടക്കൻ സീറ്റ് നിലനിർത്താമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷയെങ്കിലും പാർട്ടി നിലവിൽ എല്ലാ മണ്ഡലങ്ങളിലും ടി.എം.സിക്ക് പിന്നിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.