Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗളൂരു ടെക്കിയുടെ...

ബംഗളൂരു ടെക്കിയുടെ ആത്മഹത്യ: ഭാര്യ ഒളിവിൽ, ഭാര്യാമാതാവും സഹോദരനും അറസ്റ്റിൽ

text_fields
bookmark_border
ബംഗളൂരു ടെക്കിയുടെ ആത്മഹത്യ: ഭാര്യ ഒളിവിൽ, ഭാര്യാമാതാവും സഹോദരനും അറസ്റ്റിൽ
cancel

ലഖ്നോ: ഇക്കഴിഞ്ഞ തിങ്കളാഴ്ച ബംഗളൂരുവിൽ ഐ.ടി കമ്പനി ജീവനക്കാരനായ അതുൽ സുഭാഷ് ജീവനൊടുക്കിയ സംഭവത്തിൽ, ഇയാളുടെ ഭാര്യാമാതാവിനെയും ഭാര്യാസഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ കുറിപ്പിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അതുലിന്‍റെ സഹോദരൻ നൽകിയ പരാതിയിൽ കേസെടുത്തതിനു പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. അതുലിന്‍റെ ഭാര്യയായിരുന്ന നികിത സിംഘാനിയ ഒളിവിലാണ്.

ഭാര്യയുടെയും അവരുടെ വീട്ടുകാരുടെയും നിരന്തര പീഡനം സഹിക്കാനാകാതെയാണ് ജീവനൊടുക്കുന്നതെന്ന് 24 പേജുള്ള ആത്മഹത്യ കുറിപ്പിലും 81 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിലും അതുൽ പറഞ്ഞിരുന്നു. സ്ത്രീധന പീഡനം നടത്തിയെന്ന് കള്ളക്കേസുണ്ടാക്കി തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നും കേസിൽനിന്ന് ഒഴിവാക്കാൻ മൂന്ന് കോടിരൂപ ആവശ്യപ്പെട്ടെന്നും അതുൽ പറയുന്ന ദൃശ്യങ്ങൾ, വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.

ഉത്തർപ്രദേശിലെ ജൗൻപൂരിൽനിന്നാണ് പ്രതികളെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. അതുലിന്‍റെ ഭാര്യാമാതാവ് നിഷ സിംഘാനിയ, ഭാര്യാസഹോദരൻ അനുരാഗ് സിംഘാനിയ എന്നിവരാണ് പിടിയിലായത്. പൊലീസ് എത്തുന്ന വിവരമറിഞ്ഞ് വീട് പൂട്ടിയിറങ്ങിയെങ്കിലും ഇവർക്ക് രക്ഷപെടാനായില്ല. ഒളിവിൽ പോയ നികിത സിംഘാനിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായവരെ കോടതിയുടെ അനുമതി കിട്ടുന്ന മുറയ്ക്ക് ബംഗളൂരുവിൽ എത്തിക്കും.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ബംഗളൂരുവിലെ മാറത്തഹള്ളി പൊലീസ് സ്റ്റേഷനിലാണ് നികിതക്കും കുടുംബത്തിനുമെതിരെ കേസെടുത്തത്. ആത്മഹത്യ ചെയ്യുംമുമ്പ് അതുൽ സുഭാഷ് സുപ്രീംകോടതിക്കും രാഷ്ട്രപതി ദ്രൗപതി മുർമുവിനും മെയിലയച്ചിരുന്നു. തന്നെ ഉപദ്രവിച്ചവർക്ക് ശിക്ഷ നൽകാനാകില്ലെങ്കിൽ ചിതാഭസ്മം നിമഞ്ജനം ചെയ്യേണ്ടെന്നും അതുൽ ആത്മഹത്യക്കു മുമ്പ് പറഞ്ഞിരുന്നു.

പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ഓരോ പേജിലും നീതി ലഭിക്കണമെന്ന് സുഭാഷ് ആവശ്യപ്പെടുന്നു. താൻ ജീവനൊടുക്കാൻ കാരണം ഭാര്യയും ഭാര്യവീട്ടുകാരും കുടുംബ കോടതിയിലെ ജഡ്ജുമാണെന്നും യുവാവ് ആത്മഹത്യ കുറിപ്പിൽ പറയുന്നു. ഉത്തർപ്രദേശിലെ ജൗൻപൂരിലുള്ള കുടുംബ കോടതി ജഡ്ജിയെയാണ് കുറിപ്പിൽ പരാമർശിക്കുന്നത്. കോടതിയിലെ ഉദ്യോഗസ്ഥൻ ജഡ്ജിക്ക് മുന്നിൽവച്ച് കൈക്കൂലി വാങ്ങി. കൊലപാതകശ്രമം, ലൈംഗികാതിക്രമം, ഗാർഹിക പീഡനം, സ്ത്രീധനപീഡനം തുടങ്ങി ഒമ്പത് കേസുകളാണ് തനിക്കെതിരെ ഭാര്യ നൽകിയതെന്ന് സുഭാഷ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

തന്നെ ഉപദ്രവിച്ചവർ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ ത​ന്‍റെ ആത്മാവിന് വേണ്ടി ചിതാഭസ്മം കോടതിക്ക് പുറത്തുള്ള ഓടയിൽ തള്ളണമെന്നും ഈ രാജ്യത്തെ നീതിയുടെ വില മനസ്സിലാക്കിക്കാനാണിതെന്നും യുവാവ് പറയുന്നു. തന്‍റെ കുട്ടിയെ വളർത്താൻ പണമില്ലെന്ന് ഭാര്യ സമ്മതിച്ചിട്ടുണ്ടെന്നും അവനെ ഏറ്റവും നന്നായി പരിപാലിക്കുന്ന മാതാപിതാക്കളും സഹോദരനുമടങ്ങുന്ന ത​ന്‍റെ കുടുംബത്തെ ഏൽപ്പിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടിട്ടുണ്ട്.

താൻ നേരിട്ട വിഷമം വിവരിക്കുന്ന വിഡിയോ റെക്കോർഡ് ചെയ്‌ത സുഭാഷ്, ഈ വീഡിയോയുടെ ലിങ്ക് എക്സിൽ പങ്കുവെക്കുകയും ഇലോൺ മസ്‌കിനെയും നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ടാഗ് ചെയ്യുകയും ചെയ്തു. ‘‘നിങ്ങൾ ഇത് കാണുമ്പോഴേക്ക് ഞാൻ മരിച്ചിരിക്കും. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് നിയമപരമായ പുരുഷ വംശഹത്യയാണ്. മരിച്ച ഒരാൾ ഇലോൺ മസ്‌കിനോടും ഡോണൾഡ് ട്രംപിനോടും ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാൻ അഭ്യർഥിക്കുന്നു” എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru TechieBengaluru techie death
News Summary - Bengaluru Techie Suicide Case: Atul Subhash's Mother-In-Law, Brother-In-Law Arrested In UP's Jaunpur; Wife Absconding
Next Story