കെജ്രിവാളിെൻറ മാപ്പ്; എ.എ.പി പഞ്ചാബ് അധ്യക്ഷൻ രാജിവച്ചു
text_fieldsഅമൃത്സർ: ആം ആദ്മി പാർട്ടിയുടെ പഞ്ചാബ് അധ്യക്ഷൻ ഭഗവന്ത് മാൻ പാർട്ടിയിൽ നിന്ന് രാജിവച്ചു. ശിരോമണി അകാലിദൾ നേതാവ് ബിക്രം സിങ് മജീതിയക്കെതിരായ പരാമർശത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ മാപ്പ് പറഞ്ഞതിൽ പ്രതിഷേധിച്ചാണ് രാജി.
മജീതിയ നൽകിയ മാനനഷ്ടക്കേസിൽ കോടതിയിൽ മാപ്പ് അപേക്ഷിച്ച് കെജ്രിവാൾ കത്ത് നൽകിയിരുന്നു. മാജീതിയ പഞ്ചാബിലെ മയക്കുമരുന്ന് ലോബിയുടെ ഭാഗമാണെന്നായിരുന്നു കെജ്രിവാളിെൻറ ആരോപണം. തുടർന്ന് കെജ്രിവാളിെനതിരെ മാജീതിയ മാനനഷ്ടക്കേസും നൽകി. നിയമനടപടികളിൽ നിന്നൊഴിവാകാനാണ് മാജിതിയക്കെതിരായ പരാമർശം കെജ്രിവാൾ പിൻവലിച്ചത്.
വിവിധ റാലികളിലും പരിപാടികളിലും താങ്കൾക്കെതിരെ ആരോപണങ്ങൾ ഉന്നിയിച്ചിരുന്നു. ഇത് തെറ്റാണെന്ന് തെളിഞ്ഞതിനെ തുടർന്ന് എല്ലാം പിൻവലിച്ചു മാപ്പു പറയുന്നു. ഇതുമൂലം ഉണ്ടായ നാണക്കേടിൽ ഖേദം പ്രകടിപ്പിക്കുന്നതായും കെജ്രിവാൾ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.