ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിലേക്ക്; പിന്നിട്ടത് 2798 കിലോമീറ്റർ
text_fieldsകോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിലേക്ക് കടന്നു. രാജസ്ഥാനിലാണ് യാത്ര പര്യടനം നടത്തുന്നത്. മുതിർന്ന നേതാക്കൾ ഇന്ന് യാത്രയുടെ ഭാഗമാകും. വെറുപ്പിന്റെ രാഷ്ട്രീയത്തിന് എതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് രാഹുൽ ഗാന്ധിയുടെ പദയാത്ര. ഏഴ് സംസ്ഥാനങ്ങൾ പിന്നിട്ട് എട്ടാമത്തെ സംസ്ഥാനമായ രാജസ്ഥാനിലാണ് യാത്ര പര്യടനം നടത്തുന്നത്. 42 ജില്ലകളിലൂടെ കടന്നുവന്ന യാത്ര ഇതിനകം 2798 കിലോമീറ്റർ പിന്നിട്ടു. ഇനി അവശേഷിക്കുന്നത് 737 കിലോമീറ്റർ. ജനുവരി 26ന് ശ്രീനഗറിൽ യാത്ര സമാപിക്കും.
സെപ്തംബർ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് രാഹുൽ ഗാന്ധി ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ദേശീയ പതാക രാഹുൽ ഗാന്ധിക്ക് കൈമാറിയത്. പ്രതീക്ഷിച്ചതിന് അപ്പുറത്തുള്ള പിന്തുണ യാത്രക്ക് ലഭിച്ചു. കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ അടക്കമുള്ളവർ യാത്രയിൽ അണിനിരന്നിരുന്നു. സാമൂഹിക, സാംസ്കാരിക മേഖലയിൽനിന്നും മികച്ച പിന്തുണ യാത്രക്ക് ലഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.