ബുള്ളറ്റ് പ്രൂഫ് കാറിൽ ഭാരത് ജോഡോ യാത്ര സാധ്യമാവില്ല; സുരക്ഷഭേദിച്ചെന്ന ആരോപണത്തിൽ മറുപടിയുമായി രാഹുൽ
text_fieldsന്യൂഡൽഹി: സുരക്ഷ സംബന്ധിച്ച വിവാദങ്ങൾക്കിടെ ഇക്കാര്യത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര ബുള്ളറ്റ് പ്രൂഫ് കാറിൽ നടത്തണമെന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നത്. അതെങ്ങനെ സാധ്യമാവും. ഇതൊരു കാൽനട ജാഥയാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. രാഹുലിന്റെ സുരക്ഷാ വീഴ്ചയെ കുറിച്ച് കോൺഗ്രസ് ആക്ഷേപം ഉന്നയിച്ചപ്പോൾ അദ്ദേഹം നിരന്തരമായി പ്രോട്ടോകോൾ ലംഘിക്കുന്നുണ്ടെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി.
അവരുടെ നേതാക്കൾ ഓപ്പൺ ജീപ്പുകളിൽ പ്രോട്ടോകോൾ ലംഘിച്ച് യാത്ര നടത്തുമ്പോൾ ഒരു പ്രശ്നവുമില്ല. രാഹുൽ സുരക്ഷ ലംഘിച്ചത് വലിയൊരു പ്രശ്നമാക്കി ഉയർത്തികൊണ്ടുവരാനാണ് അവരുടെ ശ്രമം അദ്ദേഹം പറഞ്ഞു. ഒരു കാമ്പയിനിനും പണത്തിനും സത്യത്തെ മറച്ചുപിടിക്കാനാവില്ലെന്നും രഹുൽ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ വികാരങ്ങളാണ് കാൽനട യാത്രയിലൂടെ പ്രതിഫലിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജാഥ തുടങ്ങിയപ്പോൾ മുൻവിധികളൊന്നും ഉണ്ടായിരുന്നില്ല. യാത്ര അനുഭവിക്കാൻ വേണ്ടി മാത്രമാണ് ഞാൻ പോയത്. ദിവസങ്ങൾ കഴിയുന്തോറും അത് ഒരു കാൽനടയാത്ര മാത്രമല്ലെന്ന് മനസിലായി. ഇന്ത്യയുടെ വികാരങ്ങളെ യാത്ര പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.