കശ്മീരിൽ ഭാരത് ജോഡോ യാത്രക്ക് അതിസുരക്ഷ; ഹിരാനഗറിൽ യാത്ര പുനരാരംഭിച്ചു
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലെ ഹിരാനഗറിൽ നിന്ന് വീണ്ടും ആരംഭിച്ചു. ജമ്മുവിലെ ഇരട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അതി സുരക്ഷയിലാണ് യാത്ര പുനരാരംഭിച്ചത്. ജമ്മു- പാതത്താൻ കോട്ട് ഹൈവേയിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപത്തു നിന്നാണ് യാത്ര ആരംഭിച്ചത്. നേരത്തെ നിശ്ചയിച്ചതു പ്രകാരം രാവിലെ ഏഴിന് തന്നെ യാത്ര തുടങ്ങി.
ജെ.കെ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ വികാർ റസൂർ വാനി, വർക്കിങ് പ്രസിഡന്റ് രാമൻ ഭല്ല തുടങ്ങിയവർ രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിലുണ്ട്. എട്ടുമണിയോടെ സാംബ ജില്ലയിലേക്ക് കടന്ന യാത്ര തപ്യാൽ -ഗാഗ്‍വൽ വഴിയാണ് യാത്ര പുരോഗമിക്കുന്നത്.
കശ്മീരിൽ 25 കിലോമീറ്റർ ദൂരം യാത്ര ചെയ്ത ശേഷം രാത്രി ചാക് നാനാക്കിലാണ് യാത്ര തങ്ങുക. പിന്നീട് സാംബയിലെ വിജയ്പൂരിൽ നിന്ന് ജമ്മുവിലേക്ക് യാത്ര തുടരും.
യാത്രക്ക് ആവള്യമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. പൊലീസ്, സി.ആർ.പി.എഫ്, മറ്റ് സുരക്ഷാ ഏജൻസികൾ എന്നിവർ ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ജമ്മുവിലെ നർവാൽ മേഖലയിൽ ഉണ്ടായ ഇരട്ട സ്ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. സ്ഫോടനം രാഹുൽ ഗാന്ധിയുടെ സുരക്ഷശയ സംബന്ധിച്ച് ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതാണ് സുരക്ഷാ പരിശോധന കൂടുതൽ ശക്തമാക്കാൻ ഇടയാക്കിയത്. ജനുവരി 30നാണ് യാത്ര അവസാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.