Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ബിനീഷ് കോടിയേരിക്ക്...

'ബിനീഷ് കോടിയേരിക്ക് ജാമ്യത്തിന്​ അവധിക്കാല ബെഞ്ചിനെ സമീപിക്കാം'

text_fields
bookmark_border
Bineesh Kodiyeri
cancel

ബം​ഗ​ളൂ​രു: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് ജാ​മ്യ​ത്തി​നാ​യി ആ​വ​ശ്യ​മെ​ങ്കി​ൽ അ​വ​ധി​ക്കാ​ല ബെ​ഞ്ചി​നെ സ​മീ​പി​ക്കാ​മെ​ന്ന് ക​ര്‍ണാ​ട​ക ഹൈ​കോ​ട​തി. അ​ത​ല്ലെ​ങ്കി​ൽ മ​ധ്യ​വേ​ന​ല​വ​ധി ക​ഴി​ഞ്ഞ​ശേ​ഷം ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കേ​ണ്ടി​വ​രു​മെ​ന്നും ഹൈ​കോ​ട​തി അ​റി​യി​ച്ചു. ഏ​പ്രി​ൽ 26 മു​ത​ൽ മേ​യ് 24വ​രെ​യാ​ണ് കോ​ട​തി​ക്ക് മ​ധ്യ​വേ​ന​ല​വ​ധി. ഏ​പ്രി​ൽ 28 മു​ത​ൽ അ​വ​ധി​ക്കാ​ല ബെ​ഞ്ച് ആ​രം​ഭി​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​വ​ധി​ക്കാ​ല ബെ​ഞ്ചി​നെ സ​മീ​പി​ക്കാ​മെ​ന്ന് ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

ബി​നീ​ഷിെൻറ ജാ​മ്യാ​പേ​ക്ഷ​യി​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഹ​ര​ജി പ​രി​ഗ​ണി​ച്ച​പ്പോ​ൾ വാ​ദി​ക്കാ​ൻ ര​ണ്ടു മ​ണി​ക്കൂ​ർ വേ​ണ​മെ​ന്ന് ഇ.​ഡി​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ സൂ​ര്യ​പ്ര​കാ​ശ് രാ​ജു ഹൈ​കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ, കോ​ട​തി സ​മ​യം ക​ഴി​ഞ്ഞു​പോ​കു​മെ​ന്ന​തി​നാ​ൽ ഇ​തി​ന് അ​നു​വാ​ദം ന​ൽ​കി​യി​ല്ല. നേ​ര​ത്തേ ര​ണ്ടു​ത​വ​ണ ബം​ഗ​ളൂ​രു സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ തു​ട​ര്‍ന്ന് പി​താ​വിെൻറ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബി​നീ​ഷ് ജാ​മ്യ​ത്തി​നാ​യി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bineesh Kodiyeri
Next Story