തമിഴ്നാട്ടിൽ ബി.ജെ.പി-എ.െഎ.എ.ഡി.എം.കെ സഖ്യം
text_fieldsചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്നാട്ടിൽ മുന്നണിചർച്ചകൾ സ ജീവമായി. സംസ്ഥാനത്ത് ഡി.എം.കെയുടെയും അണ്ണാ ഡി.എം.കെയുടെയും നേതൃത്വത്തിലാണ് മുന് നണികൾ രൂപംകൊള്ളുക.
അണ്ണാ ഡി.എം.കെ സഖ്യത്തിൽ ബി.ജെ.പിക്ക് അഞ്ചു സീറ്റും പാട്ടാളി മക ്കൾ കക്ഷിക്ക് ഏഴു സീറ്റും ഒരു രാജ്യസഭ സീറ്റും നൽകാൻ ധാരണയായി. വിജയ്കാന്തിെൻറ ഡി.എം .ഡി.കെയെയും മുന്നണിയിലെത്തിക്കാൻ ബി.ജെ.പിക്ക് താൽപര്യമുണ്ട്. ഇതിനായി ചർച്ച പുരോഗമിക്കുകയാണ്. ഡി.എം.ഡി.കെക്ക് മൂന്ന് സീറ്റ് നൽകിയേക്കുമെന്നാണ് സൂചന.
പുതിയ തമിഴകം കക്ഷി പ്രസിഡൻറ് ഡോ. കൃഷ്ണസാമിക്കും ഇന്ത്യ ജനനായക കക്ഷി പ്രസിഡൻറ് പച്ചൈമുത്തുവിനും പുതിയ നീതികക്ഷി പ്രസിഡൻറ് എ.സി. ഷൺമുഖത്തിനും ഒാരോ സീറ്റ് നൽകിയേക്കും. അണ്ണാ ഡി.എം.കെ ചുരുങ്ങിയത് 20 സീറ്റുകളിൽ മത്സരിക്കും. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം 21 നിയമസഭ മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ സ്ഥാനാർഥികളെ ബി.ജെ.പിയും പാട്ടാളി മക്കൾ കക്ഷിയും ഉൾപ്പെടെ മുഴുവൻ ഘടകകക്ഷികളും നിരുപാധികം പിന്തുണക്കണമെന്ന വ്യവസ്ഥയും അംഗീകരിക്കപ്പെട്ടു.
ചൊവ്വാഴ്ച ചെന്നൈ ആഴ്വാർപേട്ടയിലെ ക്രൗൺപാസ ഹോട്ടൽ കേന്ദ്രീകരിച്ചാണ് സഖ്യചർച്ച നടന്നത്. വണ്ണിയർ സമുദായത്തിെൻറ പിൻബലമുള്ള പാട്ടാളി മക്കൾ കക്ഷിയെ (പി.എം.കെ) തങ്ങളുടെ മുന്നണിയിലേക്ക് കൊണ്ടുവരാൻ ഡി.എം.കെയും അണ്ണാ ഡി.എം.കെയും തീവ്രശ്രമം നടത്തിയിരുന്നു. എന്നാൽ, പാട്ടാളി മക്കൾ കക്ഷി അണ്ണാ ഡി.എം.കെ പാളയത്തിലേക്ക് പോകാനാണ് തീരുമാനിച്ചത്. പുതുച്ചേരി ഉൾപ്പെടെ 40 സീറ്റുകളിൽ ഏഴെണ്ണവും ഒരു രാജ്യസഭ സീറ്റും പാട്ടാളി മക്കൾ കക്ഷിക്ക് നൽകാനാണ് ധാരണ.
രാജീവ് ഗാന്ധി വധക്കേസിലെ ഏഴു തടവുകാരുടെ മോചനം ഉൾപ്പെടെ 10 ആവശ്യങ്ങളടങ്ങിയ പട്ടികയും പി.എം.കെ നേതാക്കൾ മുഖ്യമന്ത്രിക്ക് കൈമാറി. അതേസമയം, ചൊവ്വാഴ്ച ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഡി.എം.കെ-കോൺഗ്രസ് സീറ്റ് വിഭജന-മണ്ഡലനിർണയ ചർച്ച നടന്നു. രണ്ടു ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കുമെന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.