വഖഫ് നിയമത്തിനെതിരെ ബി.ജെ.പി നേതാവ് സമർപ്പിച്ച ഹരജി തള്ളി
text_fieldsന്യൂഡൽഹി: 1995ലെ വഖഫ് നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അഡ്വ. അശ്വനികുമാർ ഉപാധ്യായ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. വഖഫ് നിയമം കൊണ്ട് തന്‍റെ ഏതെങ്കിലും അവകാശം ഹനിക്കപ്പെട്ടതായി കാണിക്കാൻ ബി.ജെ.പി നേതാവിന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ച് ഹരജി തള്ളിയത്.
പാർലമെന്‍റിന് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്‍റെ ട്രസ്റ്റുകൾക്ക് മാത്രമായി നിയമം നിർമിക്കാനാവില്ലെന്നായിരുന്നു ഉപാധ്യായയുടെ വാദം. മറ്റു മതങ്ങളുടെ ട്രസ്റ്റുകൾക്കായി ഇത്തരമൊരു നിയമം നിർമിച്ചിട്ടില്ലെന്നും വഖഫിന്‍റെ കാര്യത്തിൽ മാത്രമാണ് നിയമമുണ്ടാക്കിയതെന്നും ഉപാധ്യായ വാദിച്ചു. ഒരു നിയമത്തിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുമ്പോൾ അങ്ങേയറ്റം ബദ്ധശ്രദ്ധ വേണമെന്ന് ബെഞ്ച് ഓർമിപ്പിച്ചു. നിയമ നിർമാണ സഭ ഏതൊക്കെ നിയമം നിർമിക്കണമെന്ന് കോടതിക്ക് തീർപ്പ് കൽപിക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.