രാജസ്ഥാൻ: അഞ്ചാമത്തെ പട്ടിക ബി.ജെ.പി പുറത്തിറക്കി
text_fieldsജയ്പുർ: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിനുള്ള 15 സ്ഥാനാർഥികളുടെ അഞ്ചാം പട്ടിക ബി.ജെ.പി ഞായറാഴ്ച പുറത്തിറക്കി. ഇതോടെ 200 സീറ്റുള്ള സംസ്ഥാനത്ത് 197 സീറ്റുകളിലേക്കും പാർട്ടി സ്ഥാനാർഥികളായി. ഉദയ്പുരിലെ മൗലിയിൽ സിറ്റിങ് എം.എൽ.എയായ ധർമനാരായൺ ജോഷിയെ ഒഴിവാക്കി പകരം കെ.ജി. പലിവാളിന് സീറ്റ് നൽകി. ഒപ്പം നേരത്തേ പ്രഖ്യാപിച്ച രണ്ടു സ്ഥാനാർഥികളെയും പാർട്ടി മാറ്റി.
മാധ്യമപ്രവർത്തകനായ ഗോപാൽ ശർമ, വ്യവസായി രവി നയ്യാർ, ഉപേൻ യാദവ് തുടങ്ങിയവർ പുതുമുഖങ്ങളാണ്. ബാർമർ, പച്പദ്ര, ബാഡി സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. മൂന്നാം പട്ടികയിൽ ഇടം പിടിച്ച മുൻ മന്ത്രി ദേവി സിങ് ഭാട്ടിയുടെ മരുമകൾ പൂനം കൻവർ ഭാട്ടിയെയും സരിക ചൗധരിയെയും മാറ്റി. തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം.
കോൺഗ്രസ് എം.എൽ.എ ബി.ജെ.പിയിൽ
ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് എം.എൽ.എ ഗിർരാജ് മലിംഗ ബി.ജെ.പിയിൽ ചേർന്നു. ധോൽപൂരിലെ ബാരിയെ പ്രതിനിധീകരിക്കുന്ന മലിംഗ, കോൺഗ്രസ് തന്നെ പീഡിപ്പിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ സമ്മർദ രാഷ്ട്രീയം കാരണം തനിക്കെതിരെ കള്ളക്കേസെടുത്തതായും പറഞ്ഞു.
കഴിഞ്ഞവർഷം ധോൽപൂരിലെ വൈദ്യുതി വകുപ്പ് ഓഫിസിൽ രണ്ട് എൻജിനീയർമാരെ മർദിച്ച സംഭവത്തിൽ മലിംഗ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരുന്നു. പിന്നീട് ജയ്പൂരിലെ പൊലീസ് കമീഷണർക്ക് മുന്നിൽ കീഴടങ്ങുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.